- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ്ഡിപിഐ മണ്ഡലം സെക്രട്ടറിക്ക് നേരെ ആര്‍എസ്എസ് വധശ്രമം
നിരവധി കേസുകളിലെ പ്രതിയും ആര്‍എസ്എസ് നേതാവായ കുഞ്ഞാപ്പു എന്നറിയപ്പെടുന്ന നിജിലിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് മിര്‍ഷാദ് പറഞ്ഞു. 12 ഓളം വരുന്ന സംഘം മരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.
തളിക്കുളം: എസ്ഡിപിഐ നാട്ടിക മണ്ഡലം സെക്രട്ടറി മിര്‍ഷാദിന്‍ നേരെ വധശ്രമം. മുറ്റിച്ചുരില്‍ വെച്ചു കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നതിനിടെ സംഘം ചേര്‍ന്നെത്തിയ ആര്‍എസ്എസ്സുകാര്‍ ആക്രമിക്കുകയായിരുന്നു. നിരവധി അക്രമ കേസുകളിലെ പ്രതിയും ആര്‍എസ്എസ് നേതാവായ കുഞ്ഞാപ്പു എന്നറിയപ്പെടുന്ന നിജിലിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് മിര്‍ഷാദ് പറഞ്ഞു. 12 ഓളം വരുന്ന സംഘം മരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. അക്രമത്തില്‍ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചു.
മുറ്റിച്ചുര്‍ മേഖലയില്‍ ഇതിന് മുമ്പും നിജിലിന്റെ നേതൃത്വത്തില്‍ മിര്‍ഷാദിന് നേരെ വധ ശ്രമങ്ങള്‍ നടന്നിരുന്നു. ഇതിനെതിരെ അന്തിക്കാട് സ്‌റ്റേഷനില്‍ നാലോളം പരാതികള്‍ നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് എസ്ഡിപിഐ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ചു എസ്ഡിപിഐ നാട്ടിക മണ്ഡലം കമ്മിറ്റി മുറ്റിച്ചുരില്‍ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് ഷെഹിന്‍ നേതൃത്വം നല്‍കി. ജില്ലാ കമ്മിറ്റി അംഗം ഹര്‍ഷാദ് മതിലകം പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















