Kerala

മസാലബോണ്ടില്‍ നിന്ന് ഭൂമി വാങ്ങാന്‍ വിനിയോഗിച്ചത് 466.19 കോടി; നോട്ടിസില്‍ വിശദീകരണവുമായി ഇഡി

മസാലബോണ്ടില്‍ നിന്ന് ഭൂമി വാങ്ങാന്‍ വിനിയോഗിച്ചത് 466.19 കോടി; നോട്ടിസില്‍ വിശദീകരണവുമായി ഇഡി
X

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ധനമന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടിസ് അയച്ചതില്‍ വിശദീകരണവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഈ വര്‍ഷം ജൂണ്‍ 27നാണ് പരാതി ഫയല്‍ ചെയ്തതെന്നും ഭൂമി വാങ്ങാന്‍ 466.19 കോടി രൂപ മാസാല ബോണ്ടില്‍ നിന്ന് വിനിയോഗിച്ചത് ആര്‍ബിഐ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നുമാണ് ഇഡിയുടെ വിശദീകരണം.

കൃത്യമായ ഫെമ ലംഘനവും ആര്‍ബിഐ മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനവും ഉണ്ടെന്നാണ് കണ്ടെത്തല്‍ എന്നതാണ് ഇഡി വ്യക്തമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതി ഫയല്‍ ചെയ്തതെന്നും പറയുന്നു. ഈ വര്‍ഷം ജൂണിലാണ് പരാതി ഫയല്‍ ചെയ്തത്. ഇതിന്റെ തുടര്‍നടപടികളുടെ ഭാഗമായാണ് കിഫ്ബിക്കും കിഫ്ബി ചെയര്‍മാന്‍ എന്ന നിലയില്‍ മുഖ്യമന്ത്രിക്കും കെഎം എബ്രഹാമിന് കിഫ്ബി സിഇഓ എന്ന നിലയിലും ധനകാര്യ മന്ത്രി തോമസ് ഐസക്കിന് കിഫ്ബി വൈസ് ചെയര്‍മാന്‍ എന്ന നിലയിലും നോട്ടീസ് നല്‍കിയത്.

ഒരു തരത്തിലും ചട്ട ലംഘനം നടത്തിയിട്ടില്ലെന്ന് തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍, ഇഡി വിശദീകരണത്തില്‍ പറയുന്നത് ഫെമ ലംഘനം കണ്ടെത്തിയിട്ടുണ്ടെന്നാണ്. 2600 കോടിയിലധികം രൂപയുടെ മസാല ബോണ്ട് ഇറക്കിയെന്നാണ് ഇഡി പറയുന്നത്. ഇതില്‍ 466.19 കോടി രൂപ ഭൂമി വാങ്ങാന്‍ ഉപയോ?ഗിച്ചു. ഈ നടപടിയാണ് ആര്‍ബിഐ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമെന്ന് ഇഡി വിശദീകരണം.







Next Story

RELATED STORIES

Share it