Kerala

മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതി: ആദ്യഘട്ടത്തിന് 354.59 കോടിയുടെ ഭരണാനുമതി

2,011 റോഡുകളുടെ പൂർത്തീകരണത്തിനായാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്ന തുക ചിലവഴിക്കുക.

മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതി: ആദ്യഘട്ടത്തിന് 354.59 കോടിയുടെ ഭരണാനുമതി
X

തിരുവനന്തപുരം: പ്രളയ പുനര്‍നിര്‍മാണത്തിന്‍റെ ഭാഗമായി ഗ്രാമീണ റോഡുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിന് പ്രഖ്യാപിച്ച 'മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി'യുടെ ആദ്യ ഘട്ടം നടപ്പാക്കുന്നതിനായി 354.59 കോടി രൂപ വിനിയോഗിക്കുന്നതിനു ഭരണാനുമതി നൽകി.

വൻകിട ഹൈവേകൾ മാത്രം മുൻനിർത്തി നടപ്പിലാക്കുന്ന റോഡ് വികസനമല്ല, മറിച്ച് അതോടൊപ്പം ഗ്രാമങ്ങളിലെ ഗതാഗത സൗകര്യവും കൂടെ മികവുറ്റതാക്കുന്ന നയത്തിനാണ് സർക്കാർ രൂപം നൽകിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിൻ്റെ ഭാഗമായാണ് കേരളത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിനായി 'മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി' ആവിഷ്കരിച്ചത്. 961.264 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ഈ പദ്ധതിയ്ക്കായി അനുവദിച്ചിട്ടുണ്ട്. 2,011 റോഡുകളുടെ പൂർത്തീകരണത്തിനായാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്ന തുക ചിലവഴിക്കുക.

കൊറോണ സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധികള്‍ക്ക് ഇടയിലും നിശ്ചയിച്ചുറപ്പിച്ച വികസന-സാമൂഹ്യ ക്ഷേമ പരിപാടികളില്‍ വിട്ടുവീഴ്ച്ചയില്ലാതെ മുന്നോട്ട് പോകുവാന്‍ തന്നെയാണ് കേരളം ശ്രമിക്കുന്നത്. സാമ്പത്തിക രംഗത്ത് ഉത്തേജനം നല്‍കുവാന്‍ സര്‍ക്കാര്‍ ചിലവഴിക്കുന്ന ഓരോ രൂപയ്ക്കും കഴിയും എന്ന തിരിച്ചറിവിന്‍റെ ഭാഗം കൂടിയാണ് ഇതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it