കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മോഷണം; കവര്‍ന്നത് 1.92 ലക്ഷം രൂപ

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലിലെ ഓഫിസില്‍നിന്നും 1.92 ലക്ഷം രൂപ മോഷണം പോയി. ജയിലിലെ പ്രധാന ഗെയിറ്റിനു സമീപത്തെ ഓഫിസില്‍നിന്നാണ് പണം കവര്‍ന്നത്. പൂട്ടുതകര്‍ത്ത് അകത്തുകയറിയ മോഷ്ടാവ് മേശവലിപ്പില്‍ സൂക്ഷിച്ച 1,92,000 രൂപ കവരുകയായിരുന്നു. ഇത്രയും സുരക്ഷയുള്ള ജയിനുള്ളില്‍ കവര്‍ച്ച നടന്നത് പോലിസിനെയും ജയില്‍ അധികൃതരെയും ഞെട്ടിച്ചിരിക്കുകയാണ്. ടൗണ്‍ പോലിസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ജയിലിലെത്തി പരിശോധന നടത്തി.
മോഷണത്തില്‍ വളരെ വൈദഗ്ധ്യം നേടിയയാള്‍ക്ക് മാത്രമേ ജയിലില്‍ മോഷണം നടത്താകൂവെന്ന നിഗമനത്തിലാണു പോലിസ്. ജയില്‍ വളപ്പിലെ ചപ്പാത്തി കൗണ്ടറില്‍നിന്നും വില്പന നടത്തിയ ചപ്പാത്തി, ബിരിയാണി, ചിക്കന്‍ കബാവ്, ചിക്കന്‍ കറി, ചിപ്സ് എന്നിവയുടെ ഒരുദിവസത്തെ കലക്ഷനാണ് മോഷണം പോയത്. ജയില്‍ ഭക്ഷണം വിറ്റുകിട്ടുന്ന പണം അതാത് ദിവസങ്ങളില്‍ ജയിലിലെ ഓഫിസില്‍ അടയ്ക്കുകയാണു പതിവ്.
RELATED STORIES
ആവിക്കല്‍തോട് പദ്ധതിക്ക് ബിജെപി പിന്തുണ; മേയറുടേത് നന്ദിപ്രകടനമോ ?...
8 Aug 2022 7:02 PM GMTഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു പുറത്ത്,...
8 Aug 2022 6:26 PM GMTകോമണ്‍വെല്‍ത്ത് ഗെയിംസിന് കൊടിയിറങ്ങി; ആധിപത്യം നിലനിര്‍ത്തി...
8 Aug 2022 6:13 PM GMTസൗദി അറേബ്യയില്‍ ഫാക്ടറിയില്‍ തീപിടിത്തം
8 Aug 2022 6:07 PM GMTപുഴകളില്‍ ജലനിരപ്പ് ഉയരുന്നു; തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന്...
8 Aug 2022 5:57 PM GMTആവിക്കൽ തോട് സമരം: ബിജെപിയുടെ പിന്മാറ്റം സ്വാഗതാർഹം; പദ്ധതി...
8 Aug 2022 5:55 PM GMT