റവന്യൂ ജീവനക്കാരി ജീവനൊടുക്കിയ സംഭവം; അസ്വാഭാവികമരണത്തിന് പോലിസ് കേസെടുത്തു
BY NSH1 March 2021 4:28 AM GMT
X
NSH1 March 2021 4:28 AM GMT
തിരുവനന്തപുരം: ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഓഫിസിലെ ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലിസ് കേസെടുത്തു. അഞ്ചുതെങ്ങ് സ്വദേശിനി ആനി (48) ആണ് കഴിഞ്ഞദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആനി കടുത്ത മാനസികസംഘര്‍ഷത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഓഫിസിലെ ചിലരുടെ പെരുമാറ്റം സഹിക്കാന്‍ പറ്റുന്നതിലും അപ്പുറമായിരുന്നുവെന്ന് ആനി പറഞ്ഞതായി ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ആനി എഴുതിയ ഡയറി പോലിസ് കണ്ടെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലിസ് അറിയിച്ചു. ആനി ഏറെ നാളായി ഭര്‍ത്താവുമായി അകന്നുകഴിയുകയാണ്. മക്കള്‍: വിഷ്ണു, പാര്‍വതി.
Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT