സഹോദരന്റെ കണ്‍മുന്നില്‍ റിസോര്‍ട്ട് ജീവനക്കാരി കാറിടിച്ച് മരിച്ചു

ലക്കിടി ഉപവന്‍ റിസോര്‍ട്ട് ജീവനക്കാരിയാണ്

സഹോദരന്റെ കണ്‍മുന്നില്‍ റിസോര്‍ട്ട് ജീവനക്കാരി കാറിടിച്ച് മരിച്ചു

കല്‍പ്പറ്റ: കോഴിക്കോട്-മൈസൂര്‍ ദേശീയപാതയില്‍ വൈത്തിരിയില്‍ വാഹനമിച്ച് റിസോര്‍ട്ട് ജീവനക്കാരി മരിച്ചു.വൈത്തിരി തളിപ്പുഴ കൃഷ്ണന്‍ നമ്പ്യാരുടെ മകള്‍ പ്രീത(43)യാണ് മരിച്ചത്. ലക്കിടിയിലാണ് അപകടം. ലക്കിടി ഉപവന്‍ റിസോര്‍ട്ട് ജീവനക്കാരിയാണ്. രാവിലെ സഹോദരന്റ ജീപ്പില്‍ വന്നിറങ്ങിറോഡ് മുറിച്ചുകടക്കവേ കാര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഉടന്‍ വൈത്തിരിയിലെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെയും വൈത്തിരിയില്‍ അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു. ലോട്ടറി വില്‍പനക്കാരനായ സുനില്‍കുമാറാണ് സ്‌കൂട്ടറില്‍ സഞ്ചരിക്കവേ ടിപ്പര്‍ലോറിയിടിച്ച് മരിച്ചത്.


RELATED STORIES

Share it
Top