Kerala

മുന്നോക്ക ജാതി സംവരണത്തിനുള്ള മന്ത്രിസഭ തീരുമാനം: പിന്നാക്ക, ദലിത് ഉന്മൂലന അജണ്ട- മെക്ക

തദ്ദേശ തിരഞ്ഞെടുപ്പിലും ആറു മാസത്തിനകം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതു ഫാഷിസ്റ്റ് ശക്തികള്‍ക്ക് ശക്തമായ തിരിച്ചടി നൽകാനും യോഗം തീരുമാനിച്ചു.

മുന്നോക്ക ജാതി സംവരണത്തിനുള്ള മന്ത്രിസഭ തീരുമാനം: പിന്നാക്ക, ദലിത് ഉന്മൂലന അജണ്ട- മെക്ക
X

തിരുവനന്തപുരം: മുന്നാക്ക സംവരണത്തിന് പത്തുശതമാനം സംവരണം അനുവദിച്ചുകൊണ്ടുള്ള മന്ത്രിസഭാ തീരുമാനത്തിലൂടെ കേരളത്തിലെ 80 ശതമാനമുള്ള പിന്നോക്ക-ദലിത് സംവരണ സമൂഹങ്ങളുടെ സാമൂഹ്യ ഉന്മൂലനം ലക്ഷ്യമിട്ടുള്ള സംഘ് പരിവാര്‍ അജണ്ടയുടെ പൂര്‍ത്തീകരണമാണ് ഇടതു ഫാഷിസ്റ്റ് സര്‍ക്കാര്‍ നിര്‍വ്വഹിച്ചതെന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന മെക്ക സംസ്ഥാന നേതൃത്വം ആരോപിച്ചു.

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ ബിജെപി-യും സംഖ്യകക്ഷികളുടമടങ്ങുന്ന സംസ്ഥാന സര്‍ക്കാര്‍പോലും നടപ്പിലാക്കാന്‍ തീരുമാനമെടുക്കാത്ത മുന്നോക്ക സവര്‍ണ സംവരണം പിന്നോക്ക വിഭാഗക്കാരനായ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ അംഗീകരിച്ച് സര്‍ക്കാര്‍ സര്‍വ്വീസിലും പൊതുമേഖല സ്വയംഭരണ സ്ഥാപനങ്ങളിലും നടപ്പിലാക്കാനാണ് മന്ത്രിസഭ തീരുമാനിച്ചിട്ടുള്ളത്. സവര്‍ണാധിപത്യം ഭരണത്തിന് കൂടുതല്‍ ആക്കം കൂട്ടുന്ന നടപടി തികച്ചും അപലപനീയമാണ്. 103-ാം ഭരണഘടന ഭേദഗതിയിലൂടെ ബിജെപി സര്‍ക്കാര്‍പോലും ഓരോ കാറ്റഗറിയിലും പരമാവധി പത്തു ശതമാനംവരെ പൊതുവിഭാഗത്തില്‍നിന്നും നല്കാവുന്നതാണെന്നാണ് വ്യക്തമാക്കുന്നത്.

ഓരോ സംസ്ഥാനത്തേയും മുന്നോക്ക സമുദായങ്ങളിലെ സംവരണ വിഭാഗത്തെ കണ്ടെത്തി അവരുടെ ശതമാനമനുസരിച്ച് കേന്ദ്രം നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പാലിച്ചും ജനറല്‍ കാറ്റഗറിയിലെ പൊതു മത്സരാടിസ്ഥാനത്തിലുള്ള 50 ശതമാനം ഉദ്യോഗവിഹിതമാണ് നല്‌കേണ്ടത്. അതിനുപകരം മൊത്തം ഒഴിവുകളില്‍ 10 ശതമാനം 9, 19, 29, 39, 49, 59, 69, 79, 89, 99 വരെ 10 തസ്തികകള്‍ നല്കുമ്പോള്‍ സംവരണ വിഭാഗത്തിലും 10 ശതമാനത്തിന്റെ കുറവാണ് വരുന്നത്. ഈ നടപടിക്കെതിരെ നിയമപരമായി ഏതറ്റംവരെ പോകാനും യോജിക്കാവുന്ന സംവരണ സമുദായങ്ങളുമായിചേര്‍ന്ന് പ്രത്യക്ഷ സമരപരിപാടികള്‍ സംഘടിപ്പിക്കാന്‍ മെക്ക സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. ആസന്നമായ തദ്ദേശ തിരഞ്ഞെടുപ്പിലും ആറു മാസത്തിനകം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതു ഫാഷിസ്റ്റ് ശക്തികള്‍ക്ക് ശക്തമായ തിരിച്ചടി നൽകാനും യോഗം തീരുമാനിച്ചു.

പ്രസിഡന്റ് പ്രഫ ഇ. അബ്ദുല്‍ റഷീദ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍ കെ അലി, സി ബി കുഞ്ഞുമുഹമ്മദ്, അബ്ദുല്‍സലാം ക്ലാപ്പന, എം എ ലത്തീഫ്, എം കമാലുദ്ധീന്‍, ജുനൈദ് ഖാന്‍, അബ്ദുല്‍ ഖഹാര്‍, മുഹമ്മദ് കോയ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it