റിപബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ ടാബ്ലോ ഉള്‍പ്പെടുത്തണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

തിരുവനന്തപുരം: ഈ വര്‍ഷത്തെ റിപബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ ടാബ്ലോ ഉള്‍പ്പെടുത്താതിരുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ചു. കാലികപ്രസക്തവും വളരെയധികം സാമൂഹിക പ്രാധാന്യവുമുള്ള പ്രമേയമാണ് കേരളത്തിന്റെ ടാബ്ലോ അവതരിപ്പിക്കുന്നത്. കേരളം മാത്രമല്ല, രാജ്യം തന്നെ കണ്ട മഹാനായ സാമൂഹിക പരിഷ്‌കര്‍ത്താവും തത്വചിന്തകനുമായ ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന ടാബ്ലോ അനുവദിക്കാതിരുന്നത് ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണ്.
മനുഷ്യര്‍ക്കിടയില്‍ വിഭജനങ്ങള്‍ക്ക് കാരണമായ ജാതിചിന്തകള്‍ക്കും അനാചാരങ്ങള്‍ക്കും വര്‍ഗീയവാദങ്ങള്‍ക്കുമെതിരേ അദ്ദേഹം പകര്‍ന്ന മാനവികതയുടേയും സാഹോദര്യത്തിന്റേയും ആശയങ്ങള്‍ കൂടുതല്‍ ആളുകളില്‍ എത്താനുള്ള അവസരമാണ് നിഷേധിക്കപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ കേരളത്തിനുള്ള പ്രതിഷേധം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. നടപടി തിരുത്തണമെന്ന് ശക്തമായി കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തു.
RELATED STORIES
ഉംറ തീര്‍ഥാടനം: വിസ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി തിങ്കളാഴ്ച
16 May 2022 2:41 AM GMTമുംബൈ സ്ഫോടനകേസില്‍ പ്രതിചേര്‍ക്കപ്പെട്ട അധ്യാപകന്റെ കഥയുമായി...
12 May 2022 1:35 PM GMTദി മാട്രിക്സ് റിസ്സറക്ഷന്‍സ് മെയ് 12 മുതല്‍ പ്രൈം വിഡിയോയില്‍
6 May 2022 3:26 PM GMTകേരള സംഗീത നാടക അക്കാദമി പുരസ്കാര വിതരണം മെയ് 9 ന്
6 May 2022 2:24 PM GMTസംഘപരിവാര്‍, മുസ്ലിം വിരുദ്ധത, ജാതി; സമകാലിക ഇന്ത്യയുടെ യഥാര്‍ഥ മുഖം...
30 April 2022 2:14 PM GMTതൃശൂര്‍ പൂരം പ്രൗഢിയോടെ നടത്താന്‍ തീരുമാനം
29 April 2022 5:11 PM GMT