Kerala

ചരിത്രം വര്‍ഗ്ഗീയവല്‍ക്കരിക്കാനുള്ള നീക്കം ചെറുക്കണമെന്ന് നവോഥാന മൂല്യസംരക്ഷണ സമിതി

ചാന്നാര്‍ ലഹള ഉള്‍പ്പെടെ നവോഥാന സമരങ്ങളെ ഒമ്പതാം ക്ലാസിലെ ചരിത്ര പുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ പ്രതിപക്ഷ നേതാവ് നേതാവ് രമേശ് ചെന്നിത്തല എന്‍സിആര്‍ടി ഡയറക്ടര്‍ ഹൃഷികേശ് സേനാപതിക്ക് കത്തയച്ചു. നീക്കിയഭാഗം ഉടന്‍തന്നെ പുനസ്ഥാപിക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.

ചരിത്രം വര്‍ഗ്ഗീയവല്‍ക്കരിക്കാനുള്ള നീക്കം ചെറുക്കണമെന്ന് നവോഥാന മൂല്യസംരക്ഷണ സമിതി
X

തിരുവനന്തപുരം: എന്‍സിഇആര്‍ടിയുടെ ഒമ്പതാം ക്ലാസിലെ പാഠപുസ്തകത്തില്‍ നിന്നും ചാന്നാര്‍ ലഹള ഉള്‍പ്പെടെ നവോഥാന സമരങ്ങളെ പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ നീക്കിയതില്‍ നവോഥാന മൂല്യസംരക്ഷണ സമിതി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം പ്രതിഷേധിച്ചു. ചരിത്രത്തെ വരേണ്യവല്‍ക്കരിക്കാനും വര്‍ഗീയവല്‍ക്കരിക്കാനുമുള്ള ഇത്തരം നീക്കങ്ങള്‍ ചെറുക്കണമെന്ന് യോഗം അഭ്യര്‍ഥിച്ചു. യോഗത്തില്‍ ചെയര്‍മാന്‍ വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തു. കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. നവോഥാനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പാഠപുസ്തകങ്ങളില്‍ കൂടുതലായി ഉള്‍പ്പെടുത്തേണ്ട ഘട്ടത്തിലാണ് എന്‍സിഇആര്‍ടിയില്‍ നിന്നും ഇത്തരമൊരു നടപടി ഉണ്ടായതെന്നും യോഗം ചൂണ്ടിക്കാട്ടി.

എന്‍സിഇആര്‍ടിയുടെ ഒമ്പതാം ക്ലാസ്സിലെ ചരിത്ര പാഠപുസ്തകത്തിലെ 'വസ്ത്രധാരണത്തിന്റെ സാമൂഹ്യ ചരിത്രം' ഉള്‍പ്പടെയുള്ള മൂന്നു അധ്യായങ്ങളാണ് നീക്കിയത്. ഈഭാഗം നവോഥാന സമരങ്ങളെ പരാമര്‍ശിക്കുതായിരുന്നു. ചാന്നാര്‍ ലഹളയെ സംബന്ധിച്ചുള്ള ഭാഗങ്ങളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം നവോഥാന മുേന്നറ്റത്തില്‍ സ്ത്രീ മുന്നേറ്റത്തിന്റെയും അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശ സമരത്തിന്റെയും ഭാഗമായാണ് ഇത് അടയാളപ്പെടുത്തിയിട്ടുള്ളത്.

ഇത്തരം ആശയങ്ങളെ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി അക്കാലത്ത് കേരളത്തില്‍ നിലനിന്നിരുന്ന സാമൂഹ്യനീതിയുടെ പ്രശ്‌നങ്ങള്‍ പ്രതിപാദിക്കു സി കേശവന്റെ 'ജീവിതസമര'മെന്ന ആത്മകഥയിലെ ഭാഗവും ഈ പാഠഭാഗത്തില്‍ ഉല്‍പ്പെട്ടിരുന്നു. അതും ഒഴിവാക്കി. നാടിന്റെ നവോഥാന ചരിത്രം പുതിയ തലമുറയില്‍ നിന്ന് മറച്ചുവയ്ക്കാനാഗ്രഹിക്കുന്നവരുടെ ഇടപെടലാണ് ഇത്തരമൊരു തീരുമാനത്തിനു പിിലുള്ളത്. നാടിന്റെ ചരിത്രവും കീഴാള ജനവിഭാഗങ്ങളുടെ നവോഥാന കുതിപ്പുകളും തമസ്‌കരിക്കാനുള്ള നീക്കങ്ങളെ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.

അതിനിടെ, സ്ത്രീകള്‍ക്ക് മാറ് മറക്കാനുള്ള അവകാശത്തിന് വേണ്ടിനടന്ന ഐതിഹാസിക സമരത്തെ എന്‍സിഇആര്‍ടിയുടെ ഒമ്പതാം ക്ലാസിലെ ചരിത്ര പുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ പ്രതിപക്ഷ നേതാവ് നേതാവ് രമേശ് ചെന്നിത്തല എന്‍സിആര്‍ടി ഡയറക്ടര്‍ ഹൃഷികേശ് സേനാപതിക്ക് കത്തയച്ചു. നീക്കിയഭാഗം ഉടന്‍തന്നെ പുനസ്ഥാപിക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it