Kerala

ജനുവരി പത്തു വരെ തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം

കൊല്ലം പെരിനാട് സ്റ്റേഷന്‍ പരിധിയില്‍ ട്രാക്ക് നവീകരണമടക്കമുള്ള ജോലികള്‍ നടക്കുന്നതിനാല്‍ ജനുവരി പത്തു വരെ തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണമുണ്ടാകുമെന്ന് സതേണ്‍ റെയില്‍വേ അറിയിച്ചു

ജനുവരി പത്തു വരെ തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം
X


കൊച്ചി: കൊല്ലം പെരിനാട് സ്റ്റേഷന്‍ പരിധിയില്‍ ട്രാക്ക് നവീകരണമടക്കമുള്ള ജോലികള്‍ നടക്കുന്നതിനാല്‍ ജനുവരി പത്തു വരെ തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണമുണ്ടാകുമെന്ന് സതേണ്‍ റെയില്‍വേ അറിയിച്ചു. ജനുവരി 6,7,9,11 തീയതികളിലെ കൊല്ലം-ആലപ്പുഴ പാസഞ്ചറും (56300), 5,6,8,10 തീയതികളില്‍ ആലപ്പുഴ-കൊല്ലം പാസഞ്ചറും (56301) പൂര്‍ണമായും റദ്ദാക്കി. ഇതു കൂടാതെ വിവിധ ദിവസങ്ങളിലായി അഞ്ചു തീവണ്ടികള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. 3,4 തിയതികളില്‍ എറണാകുളം-കൊല്ലം മെമു (66309), എറണാകുളം-കൊല്ലം പാസഞ്ചര്‍ (56391), എന്നിവയും 4,5 തീയതികളില്‍ കൊല്ലം-എറണാകുളം മെമു (66302), കൊല്ലം-കോട്ടയം പാസഞ്ചര്‍ (56394) എന്നിവയും കൊല്ലത്തിനും കായംകുളത്തിനുമിടയിലുള്ള സര്‍വീസ് ഭാഗികമായി റദ്ദാക്കി.ആലപ്പുഴ വഴിയുള്ള കൊല്ലം-എറണാകുളം മെമു,കൊല്ലം-കോട്ടയം പാസഞ്ചര്‍ എന്നിവയുടെ സര്‍വീസ് 4, 5 അഞ്ച് തിയതികളില്‍ കൊല്ലത്തിനും കായംകുളത്തിനുമിടയിലുള്ള സര്‍വീസ് ഭാഗികമായി റദ്ദാക്കി.

മൂന്നാം തിയതിയിലെ തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസ് (16347) ഒരു മണിക്കൂര്‍ വൈകി രാത്രി 9.30നായിരിക്കും തിരുവനന്തപുരത്ത് നിന്ന് യാത്ര തുടങ്ങുക. കൊല്ലം ജങ്ഷനില്‍ ഒരു മണിക്കൂറും പത്തു മിനുറ്റും പിടിച്ചിടും. കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്സ്പ്രസും ഒരു മണിക്കൂര്‍ വൈകി രാത്രി 10.20നാണ് പുറപ്പെടുക. കൊച്ചുവേളിക്കും കൊല്ലത്തിനുമിടയില്‍ ഒരു മണിക്കൂര്‍ പിടിച്ചിടുകയും ചെയ്യും. രാത്രി പത്തിനുള്ള തിരുവനന്തപുരം-മധുരൈ അമൃത എക്സ്പ്രസ് (16343) പതിനൊന്ന് മണിക്കായിരിക്കും പുറപ്പെടുക. കൊല്ലം ജങ്ഷനില്‍ പത്തുമിനുറ്റ് നിര്‍ത്തിയിടും. പാലക്കാട്-തിരുനെല്‍വേലി എക്സ്പ്രസ് (16792) കായംകുളം-ശാസ്താംകോട്ട സെക്ഷനിടയില്‍ രണ്ടു മണിക്കൂര്‍ 40 മിനുറ്റ് പിടിച്ചിടും. 5ന് ശീഗംഗാനഗര്‍-കൊച്ചുവേളി വീക്ക്ലി എക്സ്പ്രസ് (16311) ശാസ്താംകോട്ടയില്‍ അരമണിക്കൂറും ചെന്നൈ-എഗ്മോര്‍ ഗുരുവായൂര്‍ എക്സ്പ്രസ് (16127) കൊല്ലം ജങ്ഷനില്‍ ഒരു മണിക്കൂര്‍ 15 മിനുറ്റും തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീന്‍ വീക്ക്ലി സൂപ്പര്‍ഫാസ്റ്റ് (22653) കൊല്ലത്ത് അരമണിക്കൂറും പിടിച്ചിടും. പാലക്കാട്-തിരുനെല്‍വേലി എക്സ്പ്രസും (16792) ഹൈദരാബാദ്-കൊല്ലം സ്പെഷ്യലും (07109) കായംകുളത്തിനും ശാസ്താംകോട്ടക്കും ഇടയില്‍ മൂന്നു മണിക്കൂറിലധികം പിടിച്ചിടും. 6 ന് കൊല്ലം-ഹൈദാരാബാദ് സ്പെഷ്യല്‍ ട്രെയിന്‍ (07110) കൊല്ലം ജങ്ഷനില്‍ നിന്ന് രണ്ടര മണിക്കൂര്‍ വൈകി പുലര്‍ച്ചെ 5.30ന് പുറപ്പെടും. വെരാവല്‍-തിരുവനന്തപുരം വീക്ക്ലി എക്സ്പ്രസ് (16333) ശാസ്താംകോട്ടയില്‍ അമ്പത് മിനുറ്റ് പിടിച്ചിടും. 7 ന് കൊച്ചുവേളി-ലോക്മാന്യതിലക് ബൈവീക്ക്ലി എക്സ്പ്രസ് (22114) ഒരു മണിക്കൂര്‍ വൈകി പുലര്‍ച്ചെ 1.35ന് പുറപ്പെടും. കൊല്ലം സ്റ്റേഷനില്‍ 40 മിനുറ്റ് പിടിച്ചിടും. കൊല്ലം-ഹൈദരാബാദ് എക്സ്പ്രസ് (07142) അമ്പത് മിനുറ്റ് വൈകി പുലര്‍ച്ചെ 3.50ന് പുറപ്പെടും. 8 ന് രാത്രി 10 ന് പുറപ്പെടേണ്ട തിരുവനന്തപുരം-മധുര അമൃത എക്‌സ്പ്രസ് രണ്ടു മണിക്കൂര്‍ വൈകി അര്‍ധ രാത്രി 12 നേ പുറപ്പെടുകയുള്ളു.ഇതു കൂടാതെ തിരുവനന്തപുരത്തിനും കൊല്ലം ജംഗ്്ഷനുമിടയില്‍ രണ്ടു മണിക്കൂര്‍ 10 മിനിട് പിടിച്ചിടുകയും ചെയ്യും. 9 ന് തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീന്‍ വീക്ക്ലി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (22655) പുലര്‍ച്ചെ രണ്ടിന് പുറപ്പെടും. കൊല്ലത്ത് 40 മിനുറ്റ് പിടിച്ചിടും. മുംബൈ-തിരുവനന്തപുരം വീക്ക്ലി എക്സ്പ്രസ് (16331) ശാസ്താംകോട്ടയില്‍ ഒരു മണിക്കൂര്‍ പത്തു മിനുറ്റും ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ (16128) കരുനാഗപ്പള്ളിയില്‍ അമ്പത് മിനുറ്റും മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് (16348) ഓച്ചിറയില്‍ 15 മിനുറ്റും പിടിച്ചിടും.

10 ന് രാത്രി 10 ന് പുറപ്പെടേണ്ട തിരുവനന്തപുരം-മധുര അമൃത എക്‌സപ്രസ് രണ്ടു മണിക്കൂര്‍ വൈകി 12 ന് പുറപ്പെടും.കൊല്ലം ജംഗ്ഷനില്‍ രണ്ടു മണിക്കൂര്‍ പിടിച്ചിടും.കന്യാകുമാരി-ദിബ്രുഗഡ് വിവേക് എക്സ്പ്രസ് ഒരു മണിക്കൂര്‍ വൈകി രാത്രി 12ന് പുറപ്പെടും.11 ന് കൊല്ലം-ഹൈദരാബാദ് എക്സ്പ്രസ് (07142) 50 മിനുറ്റ് വൈകി പുറപ്പെടും. ശീഗംഗാനഗര്‍-കൊച്ചുവേളി വീക്ക്ലി എക്സ്പ്രസ് (16311) അമ്പത് മിനുറ്റും ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ (16128) 20 മിനുറ്റും ശാസ്താംകോട്ടയില്‍ പിടിച്ചിടും.




Next Story

RELATED STORIES

Share it