Kerala

തിരുവനന്തപുരം വിമാനത്താവളത്തിന്റെ മൂന്ന് കി.മീ ചുറ്റളവില്‍ റെഡ് സോണ്‍; ഡ്രോണ്‍ പറത്തുന്നതിന് നിയന്ത്രണം

തിരുവനന്തപുരം വിമാനത്താവളത്തിന്റെ മൂന്ന് കി.മീ ചുറ്റളവില്‍ റെഡ് സോണ്‍; ഡ്രോണ്‍ പറത്തുന്നതിന് നിയന്ത്രണം
X

തിരുവനന്തപുരം: തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ റെഡ്‌സോണായി പ്രഖ്യാപിച്ചു. പ്രദേശത്ത് ഡ്രോണ്‍ പറത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. കൂടാതെ നഗരത്തിലെ പ്രധാന പ്രദേശങ്ങളും നോ ഡ്രോണ്‍ സോണ്‍ ആയി പ്രഖ്യാപിച്ചതായി സിറ്റി പോലിസ് കമ്മീഷണര്‍ അറിയിച്ചു.

കേരള നിയമസഭ, രാജ് ഭവന്‍, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വസതികള്‍, പ്രതിപക്ഷ നേതാവിന്റെ വസതി, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, വിഴിഞ്ഞം ഹാര്‍ബര്‍, വി എസ് എസ് സി/ ഐഎസ്ആര്‍ഒ തുമ്പ, ഐഎസ്ആര്‍ഒ ഇന്റര്‍നാഷണല്‍ സിസ്റ്റം യൂണിറ്റ് വട്ടിയൂര്‍ക്കാവ്, എല്‍.പി.എസ്.സി/ഐഎസ്ആര്‍ഒ വലിയമല, തിരുവനന്തപുരം ഡൊമെസ്റ്റിക് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, സതേണ്‍ എയര്‍ കമാന്‍ഡ് ആക്കുളം, റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം, ടെക്‌നോപാര്‍ക്ക് ഫേസ് ഒന്ന് രണ്ട് മൂന്ന്, റഡാര്‍ സ്‌റ്റേഷന്‍ മൂക്കുന്നിമല, തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡ്, മിലിറ്ററി ക്യാമ്പ് പാങ്ങോട്, രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ജഗതി, ശ്രീപത്മനാഭസ്വാമി ടെമ്പിള്‍, പോലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ യാതൊരു കാരണവശാലും ഡ്രോണുകള്‍ പറത്താന്‍ പാടില്ലെന്നും തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ അറിയിച്ചു.

ഒരു കാരണവശാലും റെഡ് സോണ്‍ മേഖലകളില്‍ ഡ്രോണ്‍ പറത്താന്‍ പാടുള്ളതല്ല. മറ്റു മേഖലകളില്‍ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷം മാത്രമേ ഡ്രോണ്‍ പറത്താന്‍ പാടുള്ളൂ. ഇത്തരത്തില്‍ അനുമതി ഇല്ലാത്ത ഡ്രോണ്‍ പറത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.





Next Story

RELATED STORIES

Share it