Kerala

ബാബരി മസ്ജിദ് യഥാസ്ഥാനത്ത് പുനര്‍നിര്‍മിക്കുക; നീതി പ്രതിജ്ഞാസംഗമം സംഘടിപ്പിച്ച് ഇമാംസ് കൗണ്‍സില്‍

ബാബരി മസ്ജിദ് യഥാസ്ഥാനത്ത് പുനര്‍നിര്‍മിക്കുക; നീതി പ്രതിജ്ഞാസംഗമം സംഘടിപ്പിച്ച് ഇമാംസ് കൗണ്‍സില്‍
X

ഈരാറ്റുപേട്ട: ബാബരിയുടെ വീണ്ടെടുപ്പിനായി ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നീതി പ്രതിജ്ഞാ സംഗമം സംഘടിപ്പിച്ചു. സംസ്ഥാന ഖജാന്‍ജി എം ഇ എം അഷ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്തു. ആരാധാനാലയങ്ങള്‍ക്ക് മേല്‍ അന്യായമായി അവകാശവാദമുന്നയിച്ചും തീവ്രവംശീയതയിലൂടെയും വര്‍ഗീയ വിദ്വേഷ പ്രചാരണങ്ങളിലൂടെ ഭീതിപരത്തി മുസ്‌ലിം സമൂഹത്തെ ദുര്‍ബലപ്പെടുത്താനുള്ള സംഘപരിവാര്‍ നീക്കം ചെറുക്കണമെന്ന് അഷ്‌റഫ് മൗലവി പറഞ്ഞു.


സംസ്ഥാന സമിതി അംഗം അബ്ദുറസ്സാഖ് മൗലവി നീതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പ്രസിഡന്റ് ജമാലുദ്ദീന്‍ മൗലവി അല്‍ഖാസിമി അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം മുവാറ്റുപുഴ അഷ്‌റഫ് മൗലവി മുഖ്യപ്രഭാഷണം നടത്തി. 425 വര്‍ഷം മുസ്‌ലിംകള്‍ നമസ്‌കാരം നിര്‍വഹിച്ചിരുന്ന മസ്ജിദ് തകര്‍ത്ത സംഘപരിവാര്‍ വീണ്ടും പള്ളികള്‍ക്കുമേല്‍ അവകാശവാദമുന്നയിക്കുകയും നീതിപീഠങ്ങളുടെ ഒത്താശയോടെ കൈവശപ്പെടുത്തുന്ന അവകാശധ്വംസനങ്ങള്‍ക്കാണ് മതേതര ഇന്ത്യ ഇപ്പോള്‍ സാക്ഷിയാവുന്നതെന്ന് മുവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു.

ജില്ലാ സെക്രട്ടറി അന്‍സാരി മൗലവി, അസീസ് മൗലവി, മുഹമ്മദ് അമീന്‍ മൗലവി, മുഹമ്മദ് അലി മൗലവി, ഹാഷിര്‍ മൗലവി, എസ് ഡിപിഐ പൂഞ്ഞാര്‍ മണ്ഡലം വൈസ് പ്രസിഡന്റ് അയ്യൂബ്ഖാന്‍ കാസിം, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഡിവിഷന്‍ സെക്രട്ടറി ഫൈസല്‍ ഫൈസി എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it