Kerala

നുറുക്കിയ പച്ചക്കറികൾ ഓൺലൈനിലൂടെ വീട്ടിലെത്തിച്ച് വെജിറ്റബിൾ ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ

നാലു വർഷം മുമ്പ് ആരംഭിച്ച പദ്ധതിയാണ് ഇപ്പോൾ ഓൺലൈനാക്കിയത്. കറികൾക്ക് ആവശ്യമായ പച്ചക്കറികളാണ് നുറുക്കി പായ്ക്കറ്റുകളിലാക്കി വില്പനയ്ക്കുള്ളത്.

നുറുക്കിയ പച്ചക്കറികൾ ഓൺലൈനിലൂടെ വീട്ടിലെത്തിച്ച് വെജിറ്റബിൾ ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ
X

തിരുവനന്തപുരം: പാകം ചെയ്യാൻ കഴിയുന്ന നുറുക്കിയ പച്ചക്കറികൾ ഓൺലൈനിലൂടെ വീട്ടിലെത്തിച്ച് വെജിറ്റബിൾ ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ. നാലു വർഷം മുമ്പ് ആരംഭിച്ച പദ്ധതിയാണ് ഇപ്പോൾ ഓൺലൈനാക്കിയത്. കറികൾക്ക് ആവശ്യമായ പച്ചക്കറികളാണ് നുറുക്കി പായ്ക്കറ്റുകളിലാക്കി വില്പനയ്ക്കുള്ളത്.

സാമ്പാർ, അവിയൽ, തീയൽ, കുറുമ, മെഴുക്കുപെരട്ടി, തോരൻ എന്നിവ തയ്യാറാക്കുന്നതിനുള്ള പച്ചക്കറികൾ നുറുക്കിയതാണ് വിപണനത്തിനുള്ളത്.

വെള്ളായണി കാക്കാമൂലയിലാണ് പച്ചക്കറികൾ പായ്ക്കറ്റുകളിലാക്കുന്നത്. പഴങ്ങൾ, പയർ, പാവയ്ക്ക, വെള്ളരി, കോവയ്ക്ക തുടങ്ങിയ നാടൻ പച്ചക്കറികളും ഓൺലൈനിലൂടെ ലഭ്യമാണ്. എഎം നീഡ്‌സ് എന്ന മൊബൈൽ ആപ്ലിക്കേഷനുമായി സഹകരിച്ചാണ് നുറുക്കിയ പച്ചക്കറികൾ വിതരണം ചെയ്യുന്നത്.

Next Story

RELATED STORIES

Share it