Kerala

ആർസിസിയിൽ വരാൻ കഴിയാത്തവർക്ക് പ്രാദേശികമായി ചികിൽസാ സംവിധാനമൊരുക്കും

തുടര്‍പരിശോധന, മരുന്നുകള്‍, സാന്ത്വന ചികിത്സ തുടങ്ങിയവ പ്രാദേശികമായി ആശുപത്രികളില്‍ ലഭ്യമാക്കും.

ആർസിസിയിൽ വരാൻ കഴിയാത്തവർക്ക് പ്രാദേശികമായി ചികിൽസാ സംവിധാനമൊരുക്കും
X

തിരുവനന്തപുരം: ലോക്ക്ഡോണിന്‍റെ പശ്ചാത്തലത്തില്‍ ആര്‍സിസിയില്‍ ചികിത്സയ്ക്കായി എത്തിച്ചേരാന്‍ കഴിയാത്ത രോഗികള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇതിന് പരിഹാരമായി ആരോഗ്യവകുപ്പും ആര്‍സിസിയും സംയുക്തമായി രോഗികളുടെ പ്രദേശങ്ങളില്‍ത്തന്നെ ചികിത്സ ലഭ്യമാക്കുന്ന സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

തുടര്‍പരിശോധന, മരുന്നുകള്‍, സാന്ത്വന ചികിത്സ തുടങ്ങിയവ പ്രാദേശികമായി ആശുപത്രികളില്‍ ലഭ്യമാക്കും. ഇത്തരം ആശുപത്രികളുടെ ഒരു പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Next Story

RELATED STORIES

Share it