- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മഞ്ഞ, പിങ്ക് റേഷൻ കാർഡുകൾക്ക് കേന്ദ്രവിഹിതം 20 മുതൽ വിതരണം ചെയ്യും
പദ്ധതി പ്രകാരം ഒരു കാർഡിലെ ഓരോ അംഗത്തിനും അഞ്ച് കിലോഗ്രാം അരി വീതമാണ് സൗജന്യമായി ലഭിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19ന്റെ സാഹചര്യത്തിൽ കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി പ്രകാരം എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) കാർഡുകൾക്കുള്ള ഏപ്രിലിലെ സൗജന്യ റേഷൻ വിതരണം 20 ന് ആരംഭിക്കും. പദ്ധതി പ്രകാരം ഒരു കാർഡിലെ ഓരോ അംഗത്തിനും അഞ്ച് കിലോഗ്രാം അരി വീതമാണ് സൗജന്യമായി ലഭിക്കുന്നത്.
17 ഇനങ്ങളടങ്ങിയ പലവ്യഞ്ജന കിറ്റുകളുടെ രണ്ടാംഘട്ട വിതരണം ഏപ്രിൽ 22 ന് ആരംഭിക്കും. മുൻഗണനാ വിഭാഗത്തിലെ പിങ്ക് കാർഡുകളുടെ കിറ്റ് വിതരണമാണ് ഈ ഘട്ടത്തിൽ നടക്കുക. കേന്ദ്രസർക്കാർ അനുവദിച്ച എഎവൈ വിഭാഗത്തിനുള്ള സൗജന്യ അരിയുടെ വിതരണം ഏപ്രിൽ 20, 21 തിയതികളിൽ റേഷൻ കടകൾ വഴി നടക്കും. തുടർന്ന് 22 മുതൽ പിങ്ക് കാർഡുടമകൾക്കുള്ള അരിയും അവർക്കുള്ള സംസ്ഥാന സർക്കാരിന്റെ പലവ്യഞ്ജന കിറ്റുകളും വിതരണം ചെയ്യും. ഏപ്രിൽ 30 വരെ സൗജന്യ അരി ലഭിക്കും.
റേഷൻ കടകളിൽ തിരക്ക് ഒഴിവാക്കാൻ റേഷൻ കാർഡിന്റെ അവസാന നമ്പർ പ്രകാരം വിതരണം ക്രമീകരിക്കും. റേഷൻ കാർഡിന്റെ അവസാനത്തെ അക്കങ്ങൾ യഥാക്രമം 1 - ഏപ്രിൽ 22, 2-23, 3-24, 4-25, 5-26, 6-27, 7-28, 8-29, 9,0 നമ്പരുകൾ 30 എന്ന ക്രമത്തിൽ വിതരണം ചെയ്യും.
ലോക്ക്ഡൗൺ സാഹചര്യത്തിൽ സ്വന്തം റേഷൻ കാർഡ് രജിസ്റ്റർ ചെയ്ത കടയിൽ നിന്ന് കിറ്റ് വാങ്ങാൻ കഴിയാത്തവർ ഇപ്പോൾ താമസിക്കുന്ന സ്ഥലത്തിന് സമീപത്തെ റേഷൻ കടയിൽ ബന്ധപ്പെട്ട വാർഡ് മെമ്പർ/ കൗൺസിലർ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം ഏപ്രിൽ 21ന് മുമ്പ് സമർപ്പിക്കണം.
സംസ്ഥാന ആരോഗ്യവകുപ്പ് നിർദ്ദേശിച്ച മാനദണ്ഡങ്ങൾ അനുസരിച്ച് വിതരണം ക്രമീകരിച്ചിട്ടുണ്ട്. ഒരു സമയം അഞ്ച് പേരെ മാത്രമേ റേഷൻ കടയുടെ മുന്നിൽ നിൽക്കുന്നതിന് അനുവദിക്കൂ. കൂടുതൽ ആൾക്കാർ ഒരുമിച്ച് റേഷൻ വാങ്ങാനെത്തിയാൽ ടോക്കൺ ഏർപ്പെടുത്താനും തീരുമാനിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















