- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റേഷന് കാര്ഡ് മസ്റ്ററിങ് നാളെ മുതല്
ഒക്ടോബര് എട്ടിന് മസ്റ്ററിങ് പൂര്ത്തിയാക്കും.
തിരുവനന്തപുരം: റേഷന് കാര്ഡ് മസ്റ്ററിങ് നാളെ മുതല് പുനരാരംഭിക്കും. ആശങ്ക വേണ്ടെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര് അനില് പറഞ്ഞു. മുന്ഗണന വിഭാഗത്തില് ഒരു കോടി 53 ലക്ഷം ആളുകളുണ്ട്. 45 ലക്ഷം ആളുകളാണ് മസ്റ്ററിങ് പൂര്ത്തിയാക്കിയത്. അംഗങ്ങളെല്ലാം നേരിട്ടെത്തി ഇ-പോസില് വിരല് പതിക്കണമെന്നും മന്ത്രി പറഞ്ഞു.
റേഷന് കടകള്ക്ക് പുറമേ സ്കൂളുകളിലും അങ്കണവാടികളിലും മസ്റ്ററിങ്ങിന് സൗകര്യമൊരുക്കും. എല്ലാ പ്രവര്ത്തി ദിനങ്ങളിലും മസ്റ്ററിംഗ് ഉണ്ടാകും. കിടപ്പ് രോഗികളുടെയും ശാരീരിക- മാനസിക വെല്ലുവിളി നേരിടുന്നവരുടെയും വീട്ടില് വന്ന് മസ്റ്ററിങ് നടത്തും. ഒക്ടോബര് എട്ടിന് മസ്റ്ററിങ് പൂര്ത്തിയാക്കും.
അന്തിമ റിപ്പോര്ട്ട് ഒക്ടോബര് ഒന്പതിന് താലൂക്ക് സപ്ലൈ ഓഫിസര്മാര് ജില്ലാ സപ്ലൈ ഓഫിസര്ക്ക് നല്കണം. മസ്റ്ററിങ് ചെയ്യേണ്ട ആകെ മഞ്ഞ കാര്ഡുകളിലെ അംഗങ്ങളുടെ എണ്ണം19,86,539, പിങ്ക് കാര്ഡുകളിലെ ആകെ അംഗങ്ങളുടെ എണ്ണം 1,34,00,584 എന്നിങ്ങനെയാണ്. മസ്റ്ററിങ് ചെയ്യേണ്ട മുന്ഗണനാ കാര്ഡിലെ ആകെ അംഗങ്ങളുടെ എണ്ണം1,53,87,123, മസ്റ്ററിങ് നടത്തിയ ആകെ അംഗങ്ങളുടെ എണ്ണം 45,87,207 എന്നിങ്ങനെയാണ്.
RELATED STORIES
സസ്പെൻഷനില്ലാതെ സ്ഥാനമാറ്റം; എഡിജിപി അജിത്ത് കുമാറിനെതിരേ നടപടി
6 Oct 2024 4:08 PM GMTമലപ്പുറം-കോഴിക്കോട് ജില്ലകളെ വിഭജിച്ച് 15-ാം ജില്ല, പ്രവാസികള്ക്ക്...
6 Oct 2024 3:00 PM GMTസിപിഎം-കോണ്ഗ്രസ്-ലീഗ് സഖ്യം ആര്എസ്എസ് അജണ്ടക്ക് വേണ്ടി...
5 Oct 2024 12:05 PM GMTബാബരിയേക്കാള് വേഗം പള്ളികളും മദ്റസകളും തകര്ക്കലാണ് പുതിയ വഖ്ഫ്...
5 Oct 2024 9:34 AM GMTആകാശവാണി വാര്ത്താ അവതാരകന് എം രാമചന്ദ്രന് അന്തരിച്ചു
5 Oct 2024 8:52 AM GMTന്യൂനപക്ഷത്തെ സിപിഎമ്മില് നിന്ന് അകറ്റാനുള്ള ഗൂഢ നീക്കം നടക്കുന്നു:...
5 Oct 2024 8:33 AM GMT