Kerala

റേഷന്‍ കാര്‍ഡ്: അനര്‍ഹര്‍ക്കെതിരേ നടപടി കർശനമാക്കി

ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടറേറ്റില്‍ നിന്നും സപ്ലൈ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും വകുപ്പ് അറിയിച്ചു.

റേഷന്‍ കാര്‍ഡ്: അനര്‍ഹര്‍ക്കെതിരേ നടപടി കർശനമാക്കി
X

തിരുവനന്തപുരം: ദേശീയ ഭക്ഷ്യഭദ്രത നിയമപ്രകാരമുളള മുന്‍ഗണനപട്ടിക കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി പട്ടികയില്‍ കടന്നുകൂടിയ അനര്‍ഹര്‍ക്കെതിരെ നടപടി ശക്തമാക്കി സിവില്‍ സപ്ലൈസ് വകുപ്പ്.

മുന്‍ഗണന കാര്‍ഡുകളില്‍ ഉള്‍പ്പെടുന്നതിനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ചിലര്‍ അനര്‍ഹമായി പട്ടികയില്‍ കടന്നുകൂടി റേഷന്‍ വാങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടറേറ്റില്‍ നിന്നും സപ്ലൈ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും വകുപ്പ് അറിയിച്ചു.

നിയമ നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം അനര്‍ഹമായി വാങ്ങിയ റേഷന്‍ വിഹിതത്തിന്റെ കമ്പോളവില അവശ്യസാധന നിയമ (വകുപ്പ് 7, ഇസി ആക്ട് 1955) പ്രകാരം ഈടാക്കും. അനര്‍ഹരെകുറിച്ചുളള വിവരങ്ങള്‍ ജില്ല/താലൂക്ക് സപ്ലൈ ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് അറിയിക്കാം. താഴെ പറയുന്ന കാര്‍ഡുടമകള്‍ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടാന്‍ അര്‍ഹരല്ല

1. പ്രതിമാസം 25,000 രൂപ വരുമാനമുളളവര്‍

2. ഒരു ഏക്രയില്‍ കൂടുതല്‍ സ്ഥലമുളളവര്‍

3.1000 സ്‌ക്വയര്‍ ഫീറ്റിനുമുകളില്‍ വിസ്തൃതിയുളള വീടുളളവര്‍.

4. സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/പൊതുമേഖലാജീവനക്കാര്‍/സര്‍വ്വീസ് പെന്‍ഷന്‍കാര്‍

5. നാലുചക്ര വാഹനം സ്വന്തമായുളളവര്‍ (ടാക്‌സി വാഹനമായി ജീവനോപധി കണ്ടെത്തുന്നവര്‍ക്ക് ബാധകമല്ല)

Next Story

RELATED STORIES

Share it