Kerala

കൊവിഡ് 19: റാപ്പിഡ് ടെസ്റ്റിനുള്ള കിറ്റുകൾ എത്തി; ആദ്യഘട്ടത്തിൽ 1000 കിറ്റുകൾ

മുഖ്യമന്ത്രി പിണറായി വിജയൻ കലക്ടർ കെ ഗോപാലകൃഷ്ണന് കിറ്റുകൾ കൈമാറി. റാപ്പിഡ് കിറ്റുപയോഗിക്കുന്നതു വഴി കോവിഡ് 19 പരിശോധനാഫലം രണ്ടര മണിക്കൂറിനുള്ളിൽ ലഭിക്കും.

കൊവിഡ് 19: റാപ്പിഡ് ടെസ്റ്റിനുള്ള കിറ്റുകൾ എത്തി; ആദ്യഘട്ടത്തിൽ 1000 കിറ്റുകൾ
X

തിരുവനന്തപുരം: കൊവിഡ് 19 രോഗബാധ വേഗത്തിൽ കണ്ടെത്തുന്നതിനുള്ള റാപ്പിഡ് ആർറ്റി പിസിആർ കിറ്റിന്റെ ആദ്യ ബാച്ച് തിരുവനന്തപുരത്തെത്തി. ആയിരം കിറ്റുകളാണ് ആദ്യ ഘട്ടത്തിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ കലക്ടർ കെ ഗോപാലകൃഷ്ണന് കിറ്റുകൾ കൈമാറി. റാപ്പിഡ് കിറ്റുപയോഗിക്കുന്നതു വഴി കോവിഡ് 19 പരിശോധനാഫലം രണ്ടര മണിക്കൂറിനുള്ളിൽ ലഭിക്കും.

നിലവിൽ ആറ് മുതൽ ഏഴു മണിക്കൂറാണ് പരിശോധനാ ഫലം ലഭിക്കുന്നതിന് എടുക്കുന്നത്. ഫലം വേഗം ലഭ്യമാകുന്നത് സാമൂഹ്യ വ്യാപനം കണ്ടെത്തുന്നതിന് സഹായകമാകും. ഡോ. ശശിതരൂർ എംപിയുടെ ഫണ്ടിൽ നിന്ന് 57 ലക്ഷം രൂപ ചെലവഴിച്ചാണ് കിറ്റുകൾ വാങ്ങിയത്. 2000 കിറ്റുകൾ ഞായറാഴ്ചയെത്തും. ഐസിഎംആർ അംഗീകാരം ലഭിച്ച പൂനയിലെ മൈ ലാബാണ് കിറ്റുകൾ തയ്യാറാക്കിയത്. ഡിഎംഒ ഡോ. പ്രീത സന്നിഹിതയായിരുന്നു.

Next Story

RELATED STORIES

Share it