Kerala

വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ രമേശ്‌ ചെന്നിത്തല അനുശോചിച്ചു

അതുല്യരായ ഇന്ത്യൻ സോഷ്യലിസ്റ്റു നേതാക്കളുടെ നിരയിലെ അവസാനത്തെ കണ്ണിയെ ആണ് വീരേന്ദ്രകുമാറിന്റെ മരണത്തിലൂടെ നഷ്ടമായിരിക്കുന്നത്.

വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ രമേശ്‌ ചെന്നിത്തല അനുശോചിച്ചു
X
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ മാതൃഭൂമി ഓഫീസിലെത്തി അന്തരിച്ച എം പി വീരേന്ദ്രകുമാറിനു ആദരാജ്ഞലി അർപ്പിക്കുന്നു

തിരുവനന്തപുരം: മാതൃഭൂമി മാനേജിംഗ് ഡയറക്ടറും രാജ്യസഭാ അംഗവും മുതിർന്ന സോഷ്യലിസ്റ്റ് നേതാവുമായിരുന്ന എം പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല അനുശോചിച്ചു. അതുല്യരായ ഇന്ത്യൻ സോഷ്യലിസ്റ്റു നേതാക്കളുടെ നിരയിലെ അവസാനത്തെ കണ്ണിയെ ആണ് വീരേന്ദ്രകുമാറിന്റെ മരണത്തിലൂടെ നഷ്ടമായിരിക്കുന്നത്. മാതൃഭൂമി ദിനപത്രത്തെ മലയാളത്തിലെ രണ്ടാമത്തെ വലിയ പത്രമായി വളർത്തി എടുക്കുന്നതിൽ വീരേന്ദ്രകുമാറിനുണ്ടായിരുന്ന പങ്ക് നിസ്സീമമാണ്. വ്യക്തിപരമായി വളരെ അടുത്ത സൗഹൃദം അദ്ദേഹവുമായി പുലർത്താൻ കഴിഞ്ഞിരുന്നു. ഒരുമിച്ചു ലോക്സഭയിലും പ്രവർത്തിക്കാൻ കഴിഞ്ഞ കാര്യവും രമേശ്‌ ചെന്നിത്തല അനുസ്മരിച്ചു.




Next Story

RELATED STORIES

Share it