Kerala

മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണറെ ഭയമാണെന്ന് രമേശ് ചെന്നിത്തല

പൗരത്വ ബില്ലിനെതിരേ സര്‍ക്കാര്‍ നിലകൊള്ളുവെങ്കില്‍ ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ ശനിയാഴ്ച കൊടുത്ത നോട്ടിസിനെ അനുകൂലിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണറെ ഭയമാണെന്ന് രമേശ് ചെന്നിത്തല
X

പെരുമ്പാവൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാന ഗവര്‍ണറെ ഭയമാണെന്നും ഇതുമൂലം ഇദ്ദേഹത്തിന് പേടി പനി ബാധിച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഐഎന്‍ടിയുസി ജില്ലാ സമ്മേളനം പെരുമ്പാവൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗവര്‍ണറുടെ തിട്ടൂരത്തിന് മുന്നില്‍ ഭയന്നു വിറക്കുന്നവരല്ല കേരളത്തിലെ ജനങ്ങളെന്ന് മുഖ്യമന്ത്രി മനസിലാക്കണം. പിണറായി വിജയനും പാര്‍ട്ടിയിലെ ഉന്നതന്‍മാരും ഗവര്‍ണര്‍ക്ക് മുന്നില്‍ ഓച്ചാനിച്ച് നില്‍ക്കുന്ന ദയനീയ കാഴ്ചയാണ് കുറേ ദിവസങ്ങളായി കേരളം കണ്ടുകൊണ്ടിരിക്കുന്നത്. ഇത് ആശാസ്യമല്ല. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും കുഴുലൂത്തുകാരനാണ്. ഭരണഘടന വിരുദ്ധ പൗരത്വ ഭേദഗതി ബില്ലിനെതിരെ സംസ്ഥാന മന്ത്രിസഭ ഐക്യകണ്‌ഠേന പാസാക്കിയ പ്രമേയവുമായി സുപ്രീ കോടതിയെ സമീപിച്ചത് ദഹിക്കാത്ത ഗവര്‍ണര്‍ രാജീവ്ഗാന്ധി മന്ത്രസഭയെ അസ്ഥിരപ്പെടുത്താന്‍ ഇറങ്ങി പുറപ്പെട്ട രാഷ്ട്രീയക്കാരനാണെന്ന സത്യം ജനങ്ങള്‍ നന്നായി മനസിലാക്കിവരാണ്.

പൗരത്വ ബില്ലിനെതിരേ സര്‍ക്കാര്‍ നിലകൊള്ളുവെങ്കില്‍ ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ ശനിയാഴ്ച കൊടുത്ത നോട്ടിസിനെ അനുകൂലിക്കണമെന്നും ചെന്നിത്തല പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ കെ ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. വി ഡി സതീഷന്‍ എംഎല്‍എ മുഖ്യാഥിതിയായിരുന്നു.

ബെന്നി ബഹനാന്‍ എംപി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ മുതിര്‍ന്ന നേതാക്കളെ ആദരിച്ചു. പി പി തങ്കച്ചന്‍, എംഎല്‍എമാരായ എല്‍ദോസ് കുന്നപ്പിള്ളി, വി പി സജീന്ദ്രന്‍, അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍ എന്നിവരും, വി ജെ ജോസഫ്, കൃഷണവേണി ജി ഷര്‍മ, ജോസഫ് വാഴക്കന്‍, ആശ സനല്‍, കെഎംഎ സലാം, ബാബു ജോണ്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it