ഈ വര്‍ഷത്തെ റമദാന്റെ പകലുകള്‍ക്കു ദൈര്‍ഘ്യമേറെ

പെരിന്തല്‍മണ്ണ: ഈ വര്‍ഷത്തെ റമദാന്‍ പകലിന് ദൈര്‍ഘ്യമേറെ. പതിനാലു മണിക്കൂറാണ് റമദാന്റെ പകലിന്റെ ദൈര്‍ഘ്യം. നോമ്പ് ആരംഭിക്കുന്നതിന്റെ അടയാളമായി വിശ്വാസികള്‍ കണക്കാക്കുന്ന സുബഹ് ബാങ്ക് 4.46 നാണ്. അസ്തമയത്തില്‍ നോമ്പ് തുറക്കുന്ന മഗ്‌രിബ് ബാങ്ക് സമയം വൈകുന്നേരം 6.44നുമാണ്. ഇത് പിന്നീട് റമദാന്‍ അവസാനത്തിലെത്തുമ്പോള്‍ സുബഹി 4.39 ല്‍ തുടങ്ങി മഗ്‌രിബ് 6.51 വരെയെത്തും.
കടുത്ത വേനലില്‍ ദൈര്‍ഘ്യമേറിയ പകലിലെ റമദാന്‍ ഏറെക്കാലങ്ങള്‍ക്ക് ശേഷമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മഴക്കാലത്തായിരുന്നു റമദാന്‍.
കഴിഞ്ഞ റമദാന്‍ മെയ് അവസാനത്തിലാണ് ആരംഭിച്ചിരുന്നത്. അടുത്ത വര്‍ഷം ഏപ്രിലില്‍ ആയിരിക്കും നോമ്പെത്തുക.
റമദാനിന്റെ പകലുകള്‍ ഭക്തിസാന്ദ്രമാക്കാന്‍ മസ്ജിദുകളില്‍ ഉച്ചക്ക് മത പ്രഭാഷണങ്ങള്‍ക്കുളള വേദികളാണ് പളളിക്കമ്മറ്റികളും മഹല്ലുകളും ചേര്‍ന്ന് ഒരുക്കിയിട്ടുളളത്. ആദ്യ മൂന്ന് നോമ്പ് കഴിഞ്ഞാല്‍ റമദാന്‍ പ്രഭാഷണങ്ങള്‍ ആരംഭിക്കും. റമദാനിലെ തറാവീഹ് നമസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ പരിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കിയവരായ ഹാഫിളുകളെയാണ് മിക്ക പളളികളിലും എത്തിച്ചിരിക്കുന്നത്
RELATED STORIES
സ്വര്ണ വില 44,000 തൊട്ടു; വിവാഹ വിപണിയില് ആശങ്ക
21 March 2023 5:06 AM GMTസര്ജിക്കല് ഐസിയുവിലെ പീഡനം മനുഷ്യാവകാശ ലംഘനം; പ്രതിക്ക് കടുത്ത ശിക്ഷ ...
21 March 2023 4:31 AM GMTവിന്സന്റ് പല്ലിശ്ശേരിക്ക് ഗിന്നസ് വേള്ഡ് റെക്കോഡ്
20 March 2023 6:19 PM GMTശ്രീനഗറില് ലുലുവിന്റെ ഹൈപ്പര്മാര്ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല് കോളേജില് യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMT