Kerala

സംസ്ഥാനത്ത് ശൈത്യകാലത്ത് ലഭിക്കേണ്ട മഴയിൽ വൻ കുറവ്

ജനുവരി ഒന്ന് മുതൽ ഫെബ്രുവരി 20 വരെയുള്ള കണക്ക് പ്രകാരം മഴയിൽ രേഖപ്പെടുത്തിയിരിക്കുന്നത് 50 ശതമാനത്തിന്റെ കുറവാണ്.

സംസ്ഥാനത്ത് ശൈത്യകാലത്ത് ലഭിക്കേണ്ട മഴയിൽ വൻ കുറവ്
X

തിരുവനന്തപുരം: സംസ്ഥാനത്ത് ശൈത്യകാലത്ത് ലഭിക്കേണ്ട മഴയിൽ വൻ കുറവ്. ജനുവരിയിലും ഫെബ്രുവരിയിലും ലഭിക്കേണ്ട മഴയിൽ 50 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ജനുവരി ഒന്ന് മുതൽ ഫെബ്രുവരി 20 വരെയുള്ള കണക്ക് പ്രകാരം മഴയിൽ രേഖപ്പെടുത്തിയിരിക്കുന്നത് 50 ശതമാനത്തിന്റെ കുറവാണ്. 17 മില്ലീമീറ്റർ മഴയാണ് ഈ കാലയളവിൽ ലഭിക്കേണ്ടത്. എന്നാൽ ഒമ്പത് മില്ലീമീറ്റർ മഴ മാത്രമാണുണ്ടായത്. കണ്ണൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ ഒരു തുള്ളി മഴ ലഭിച്ചിട്ടില്ല. മറ്റ് ജില്ലകളിൽ 50 ശതമാനത്തിന് മുകളിൽ കുറവുണ്ടായിട്ടുണ്ട്. മഴക്കുറവും കടുത്തചൂടും കാരണം വരും നാളുകളിൽ കൊടും വരൾച്ചയാകും സംസ്ഥാനത്തുണ്ടാകുക. പ്രളയത്തിൽ മേൽമണ്ണ് ഒലിച്ചുപോയതും മറ്റൊരു കാരണമാണ്. വരൾച്ച നേരിടാൻ ശാസ്ത്രീയ നടപടികൾ തേടിയില്ലെങ്കിൽ സ്ഥിതി ഗുരുതരമാകും.

മുൻ വർഷങ്ങളെ അപേക്ഷിച്ച് പലയിടങ്ങളിലും ഇപ്പോൾ തന്നെ കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഫെബ്രുവരി അവസാനത്തോടെ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. വരൾച്ചയെ നേരിടാൻ കർമപദ്ധതികൾ അനിവാര്യമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Next Story

RELATED STORIES

Share it