Kerala

റെയില്‍വേയില്‍ 1.30 ലക്ഷം ഒഴിവുകള്‍; ഫെബ്രുവരി 28 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം

നോണ്‍ ടെക്‌നിക്കല്‍, പാരാ മെഡിക്കല്‍, മിനിസ്റ്റീരിയല്‍ വിഭാഗങ്ങളില്‍ 30,000 ഉം ലെവല്‍- 1 തസ്തികകളില്‍ ഒരുലക്ഷവും ഒഴിവുകളുണ്ട്. ഹ്രസ്വവിജ്ഞാപനമാണ് പുറപ്പെടുവിച്ചിട്ടുള്ളത്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ഉടനുണ്ടാവും.

റെയില്‍വേയില്‍ 1.30 ലക്ഷം ഒഴിവുകള്‍; ഫെബ്രുവരി 28 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം
X

ന്ത്യന്‍ റെയില്‍വേയുടെ വിവിധ ഡിവിഷനുകളില്‍ ചുവടെ പറയുന്ന തസ്തികകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നോണ്‍ ടെക്‌നിക്കല്‍, പാരാ മെഡിക്കല്‍, മിനിസ്റ്റീരിയല്‍ വിഭാഗങ്ങളില്‍ 30,000 ഉം ലെവല്‍- 1 തസ്തികകളില്‍ ഒരുലക്ഷവും ഒഴിവുകളുണ്ട്. ഹ്രസ്വവിജ്ഞാപനമാണ് പുറപ്പെടുവിച്ചിട്ടുള്ളത്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ഉടനുണ്ടാവും. ഓരോ തസ്തികയുടെയും ശമ്പളനിരക്ക്, യോഗ്യതാ മാനദണ്ഡങ്ങള്‍, തിരഞ്ഞെടുപ്പ് രീതി, സംവരണം, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍, വിശദമായി കേന്ദ്രീകൃത വിജ്ഞാപനത്തില്‍ ലഭ്യമാവും. ഓണ്‍ലൈന്‍ അപേക്ഷകള്‍ ഫെബ്രുവരി 28 മുതല്‍ സമര്‍പ്പിക്കാം.

തസ്തികകള്‍

നോണ്‍ ടെക്‌നിക്കല്‍: ജൂനിയര്‍ ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ്, അക്കൗണ്ട്‌സ് ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ്, ട്രെയിന്‍സ് ക്ലര്‍ക്ക്, കൊമേഴ്‌സ്യല്‍ കം ടിക്കറ്റ് ക്ലര്‍ക്ക്, ട്രാഫിക് അസിസ്റ്റന്റ്, ഗുഡ്‌സ് ഗാര്‍ഡ്, സീനിയര്‍ കൊമേഴ്‌സ്യല്‍ കം ടിക്കറ്റ് ക്ലര്‍ക്ക്, സീനിയര്‍ ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ്, ജൂനിയര്‍ അക്കൗണ്ട് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്, കൊമേഴ്‌സ്യല്‍ അപ്രന്റീസ്, സ്‌റ്റേഷന്‍ മാസ്റ്റര്‍ മുതലായവ ഈ വിഭാഗത്തില്‍പെടും.

പാരാമെഡിക്കല്‍: സ്റ്റാഫ് നഴ്‌സ്, ഹെല്‍ത്ത് ആന്റ് മലേറിയ ഇന്‍സ്‌പെക്ടര്‍, ഫാര്‍മസിസ്റ്റ്, ഇസിജി ടെക്‌നീഷ്യന്‍, ലാബ് അസിസ്റ്റന്റ്, ലാബ് സൂപ്രണ്ട്. ഓണ്‍ലൈന്‍ അപേക്ഷ മാര്‍ച്ച് നാലു മുതല്‍

മിനിസ്റ്റീരിയല്‍: സ്‌റ്റെനോഗ്രാഫര്‍, ചീഫ് ലോ അസിസ്റ്റന്റ്, ജൂനിയര്‍ ട്രാന്‍സ്‌ലേറ്റര്‍ (ഹിന്ദി). ഓണ്‍ലൈന്‍ അപേക്ഷ മാര്‍ച്ച് എട്ട് മുതല്‍.

ലെവല്‍- 1 തസ്തികകള്‍: ട്രാക്ക് മെയിന്റനന്‍സ് ഗ്രേഡ് lV, ഹെല്‍പര്‍/അസിസ്റ്റന്റ്. ഓണ്‍ലൈന്‍ അപേക്ഷ മാര്‍ച്ച് 12 മുതല്‍.

അപേക്ഷാ ഫീസ് 500 രൂപയാണ്. എസ്‌സി/എസ്ടി/പിഡബ്ല്യുഡി/വിമുക്ത ഭടന്‍മാര്‍/വനിതകള്‍/ട്രാന്‍സ്‌ജെന്‍ഡര്‍/ മൈനോരിറ്റീസ്/സാമ്പത്തിക പിന്നാക്കം നില്‍ക്കുന്നവര്‍ എന്നീ വിഭാഗങ്ങള്‍ക്ക് 250 രൂപ. അര്‍ഹരായ അപേക്ഷകര്‍ക്ക് ഏതെങ്കിലും റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് RRB/RRC വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.









Next Story

RELATED STORIES

Share it