Kerala

ട്രെയിനിൽ ഒളിച്ചുകടന്ന് കേരളത്തിലെത്തിയ റെയിൽവേ ജീവനക്കാരെ പിടികൂടി

മധുര ഡിവിഷനിലെ എൻജിനീയറിംഗ് വിഭാഗത്തിലെ ജീവനക്കാരാണ് ഇവർ. പകർച്ചവ്യാധി ഓർഡിനൻസ് നിയമപ്രകാരം ഇവർക്കെതിരെ കേസെടുത്തു.

ട്രെയിനിൽ ഒളിച്ചുകടന്ന് കേരളത്തിലെത്തിയ റെയിൽവേ ജീവനക്കാരെ പിടികൂടി
X

തിരുവനന്തപുരം: ലോക്ക് ഡൗൺ ലംഘിച്ച്‌ ട്രെയിനിൽ ഒളിച്ചുകടന്ന് കേരളത്തിലെത്തിയ റെയിൽവേ ജീവനക്കാരെ റെയിൽവേ പോലിസ് പിടികൂടി. റെയിൽവെ ജീവനക്കാരായ മൂന്ന് പേരെയും പോലിസ് ക്വാറന്റൈൻ ചെയ്തു.

പട്ടം സ്വദേശി ആര്യാദാസൻ, കുളത്തൂർ സ്വദേശി അഞ്ജന, അയിരൂപ്പാറ സ്വദേശി ബീഗം സൽമ എന്നിവരാണ് പിടിയിലായത്. റെയിൽവേട്രാക് പരിശോധന നടത്തുന്നതിനായി ഉപയോഗിക്കുന്ന ട്രെയിനിൽ കയറിയാണ് ഇവർ തിരുവനന്തപുരത്ത് എത്തിയത്.

മധുര ഡിവിഷനിലെ എൻജിനീയറിംഗ് വിഭാഗത്തിലെ ജീവനക്കാരാണ് ഇവർ. പകർച്ചവ്യാധി ഓർഡിനൻസ് നിയമപ്രകാരം ഇവർക്കെതിരെ കേസെടുത്തു. ഇവരെ സഹായിച്ച ട്രാക്ക് റെക്കോഡിങ് കാറിന്റെ ചുമതലയുണ്ടായിരുന്ന സീനിയർ സെക്ഷൻ എൻജിനിയർ, ഗാർഡ്, ലോക്കോ പൈലറ്റ് എന്നിവർക്കെതിരെയും കേസെടുത്തു. റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി പുറത്തേക്ക് പോകാൻ ശ്രമിക്കുമ്പോഴാണ് മൂന്ന് പേരും പോലിസ് പിടിയിലാകുന്നത്. റെയിൽവെയുടെ ഉന്നത ഉദ്യോഗസ്ഥരെ ഈ വിവരം അറിയിക്കുമെന്ന് റെയിൽവെ പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it