Kerala

ട്രെയിൻ സർവീസുകൾ ഭാഗീകമായി പുനരാരംഭിക്കാൻ റെയിൽവേ ആലോചിക്കുന്നു

അടിയന്തര സ്വഭാവമുള്ള യാത്രകളാണ് റെയിൽവേ വീണ്ടും തുടങ്ങാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. ഇത്തരം ട്രെയിനുകളിൽ ടിക്കറ്റ് നിരക്ക് കൂടുതലായിരിക്കുമെന്നാണ് അറിയുന്നത്.

ട്രെയിൻ സർവീസുകൾ ഭാഗീകമായി പുനരാരംഭിക്കാൻ റെയിൽവേ ആലോചിക്കുന്നു
X

തിരുവനന്തപുരം: കൊവിഡിനെ തുടർന്ന് നിർത്തിയ ട്രെയിൻ സർവീസുകൾ ഭാഗീകമായി പുനരാരംഭിക്കാൻ റെയിൽവേ ആലോചിക്കുന്നു. അടിയന്തര സ്വഭാവമുള്ള യാത്രകളാണ് റെയിൽവേ വീണ്ടും തുടങ്ങാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. ഇത്തരം ട്രെയിനുകളിൽ ടിക്കറ്റ് നിരക്ക് കൂടുതലായിരിക്കുമെന്നാണ് അറിയുന്നത്.

മുതിർന്ന പൗരന്മാർ, അംഗപരിമിതർ, വിദ്യാർത്ഥികൾ തുടങ്ങിയവർക്ക് ഇളവുകളും അനുവദിക്കില്ല. ഏതാനും ട്രെയിനുകൾ മാത്രമേ ഇത്തരത്തിൽ സർവീസ് നടത്തുകയുള്ളു. ആദ്യഘട്ടത്തിൽ ഗ്രീൻ സോണുകളിൽ മാത്രമായിരിക്കും ട്രെയിനുകളുടെ സർവീസ്. ഹോട്ട് സ്‌പോട്ടുകൾ ഒഴിവാക്കുകയോ സ്റ്റോപ്പ് അനുവദിക്കാതിരിക്കുകയോ ചെയ്യും. യാത്രക്കാരുടെ തിരക്ക് കുറക്കാൻ ജനറൽ കമ്പാർട്ടുമെന്റുകൾ ഉണ്ടായിരിക്കില്ല. സ്ലീപർ കോച്ചുകളുമായാണ് സർവീസ് ഉണ്ടാവുക.

Next Story

RELATED STORIES

Share it