Kerala

റെയില്‍പാത നിര്‍മാണ പ്രവര്‍ത്തനം; കോര്‍ബ സൂപ്പര്‍ഫാസ്റ്റ് ഉള്‍പ്പെടെ ഒക്ടോബറിലെ കേരളത്തിലെ ആറ് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

റെയില്‍പാത നിര്‍മാണ പ്രവര്‍ത്തനം; കോര്‍ബ സൂപ്പര്‍ഫാസ്റ്റ് ഉള്‍പ്പെടെ ഒക്ടോബറിലെ കേരളത്തിലെ ആറ് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി
X

കൊച്ചി: റെയില്‍പാത നിര്‍മാണ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് കേരളത്തില്‍ സര്‍വീസ് നടത്തുന്ന വിവിധ ട്രെയിനുകള്‍ റദ്ദാക്കി. സൗത്ത് സെന്‍ട്രല്‍ റെയില്‍വേയിലെ പപ്പാടപ്പള്ളിക്കും ഡോര്‍ണക്കലിനും ഇടയിലുള്ള മൂന്നാം ലൈന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ട്രെയിന്‍ ഗതാഗതത്തിലെ നിയന്ത്രണം. കോര്‍ബ - തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ഫാസ്റ്റ് ഉള്‍പ്പെടെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.

പപ്പാടപ്പള്ളിക്കും ഡോര്‍ണക്കലിനും ഇടയിലുള്ള ട്രാക്കില്‍ മൂന്നാംപാതയുടെ നിര്‍മാണം നടക്കുന്ന ജോലികളുടെ ഭാഗമായാണ് ഗതാഗത നിയന്ത്രണം. ഒക്ടോബറില്‍ കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളാണ് റദ്ദാക്കിയത്. റദ്ദാക്കിയ ട്രെയിനുകളും തിയ്യതിയും അറിയാം.

കേരളത്തില്‍ റദ്ദാക്കിയ ട്രെയിനുകള്‍

ഒക്ടോബര്‍ 13, 16 - തിരുവനന്തപുരം നോര്‍ത്ത് - കോര്‍ബ സൂപ്പര്‍ഫാസ്റ്റ് (22648)

ഒക്ടോബര്‍ 15, 18 - കോര്‍ബ - തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ഫാസ്റ്റ് (22647)

ഒക്ടോബര്‍ 10, 12 -ഗൊരഖ്പുര്‍ - തിരുവനന്തപുരം നോര്‍ത്ത് രപ്തിസാഗര്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12511)

ഒക്ടോബര്‍ 14, 15 -തിരുവനന്തപുരം നോര്‍ത്ത് - ഗൊരഖ്പുര്‍ രപ്തിസാഗര്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12512)

ഒക്ടോബര്‍ 13 ലെ ബരൗണി - എറണാകുളം ജങ്ഷന്‍ രപ്തിസാഗര്‍ എക്‌സ്പ്രസ് (12521)

ഒക്ടോബര്‍ 17 ലെ എറണാകുളം ജങ്ഷന്‍ - ബരൗണി രപ്തിസാഗര്‍ എക്‌സ്പ്രസ് (12522)



റദ്ദാക്കിയ മറ്റു ട്രെയിനുകള്‍

ഒക്ടോബര്‍ 12, 13 - ധന്‍പുര്‍ - എസ്എംവിടി ബെംഗളൂരു സൂപ്പര്‍ഫാസ്റ്റ് സ്‌പെഷ്യല്‍ (03251)

ഒക്ടോബര്‍ 14, 15 - എസ്എംവിടി ബെംഗളൂരു - ധന്‍പുര്‍ സൂപ്പര്‍ഫാസ്റ്റ് സ്‌പെഷ്യല്‍ (03252)

ഒക്ടോബര്‍ 14 -ധന്‍പുര്‍ - എസ്എംവിടി ബെംഗളൂരു സ്‌പെഷ്യല്‍ (03259)

ഒക്ടോബര്‍ 16 - എസ്എംവിടി ബെംഗളൂരു - ധന്‍പുര്‍ സ്‌പെഷ്യല്‍ (03260)


ഒക്ടോബര്‍ 11 ലെ ധന്‍ബാദ് - കോയമ്പത്തൂര്‍ സ്‌പെഷ്യല്‍ (03679)

ഒക്ടോബര്‍ 14 ലെ കോയമ്പത്തൂര്‍ - ധന്‍ബാദ് സ്‌പെഷ്യല്‍ (03680)

ഒക്ടോബര്‍ 15 ലെ ചെന്നൈ സെന്‍ട്രല്‍ - ഭഗത് കി കോതി സൂപ്പര്‍ഫാസ്റ്റ് സ്‌പെഷ്യല്‍ (06157)

ഒക്ടോബര്‍ 18 ലെ ഭഗത് കി കോതി - ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് സ്‌പെഷ്യല്‍ (06158)

ഒക്ടോബര്‍ 13 ലെ കെഎസ്ആര്‍ ബെംഗളൂരു - ധനപുര്‍ ഹംസഫര്‍ എക്‌സ്പ്രസ് (06509)

ഒക്ടോബര്‍ 15 ലെ ധനപുര്‍ - കെഎസ്ആര്‍ ബെംഗളൂരു ഹംസഫര്‍ എക്‌സ്പ്രസ് (06510)



Next Story

RELATED STORIES

Share it