Kerala

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി ഇന്ന് സ്വന്തം മണ്ഡലമായ വയനാട്ടിലെത്തും

നാളെ ജില്ലാ കലക്ടറും ജനപ്രതിനിധികളുമായി ചർച്ച നടത്തും. ശേഷം മലപ്പുറത്തേക്ക് തിരിക്കും.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി ഇന്ന് സ്വന്തം മണ്ഡലമായ വയനാട്ടിലെത്തും
X

വയനാട്: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എംപി ഇന്ന് സ്വന്തം മണ്ഡലമായ വയനാട്ടിലെത്തും. രാവിലെ എട്ടരയോടെ കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തെ പ്രതിപക്ഷനേതാവ് വി ഡി സതീശനും, കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരനും ചേർന്ന് സ്വീകരിക്കും.

ഉച്ചയോടെ വയനാട്ടിലെത്തുന്ന രാഹുൽ ഗാന്ധി മാനന്തവാടിയിൽ നിർമിച്ച മഹാത്മഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യും. നാളെ ജില്ലാ കലക്ടറും ജനപ്രതിനിധികളുമായി ചർച്ച നടത്തും. ശേഷം മലപ്പുറത്തേക്ക് തിരിക്കും.

ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ടുണ്ടായ അതൃപ്തി നേതാക്കൾ രാഹുൽ ഗാന്ധിയെ അറിയിച്ചേക്കും. നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയ്ക്ക് ശേഷം ആദ്യമായിട്ടാണ് രാഹുൽ കേരളത്തിലെത്തുന്നത്.

Next Story

RELATED STORIES

Share it