Kerala

റാഗിങ്ങ് കേസിലെ പ്രതികളായ 10 വിദ്യാര്‍ഥികളോട് ആന്റി റാഗിങ്ങ് കാംപയിന്‍ നടത്തണമെന്ന് ഹൈക്കോടതി

കണ്ണൂര്‍ ജില്ലാ സര്‍വ്വീസ് ലീഗല്‍ അതോറിറ്റിയുമായി ചേര്‍ന്ന് വേണം കാംപയിന്‍ നടത്താന്‍. പരീക്ഷ കഴിഞ്ഞതിന് ശേഷമാണ് കാംപയിന്‍ നടത്തേണ്ടത്. അതിനുശേഷം റിപോര്‍ട്ട് പരിഗണിച്ച് നടപടി സ്വീകരിക്കും.ഇവര്‍ക്കെതിരായ കേസിലെ നടപടികള്‍ കോടതി ഒരു മാസത്തേക്ക് സ്‌റ്റേ ചെയ്തു.

റാഗിങ്ങ് കേസിലെ പ്രതികളായ 10 വിദ്യാര്‍ഥികളോട് ആന്റി റാഗിങ്ങ് കാംപയിന്‍ നടത്തണമെന്ന് ഹൈക്കോടതി
X

കൊച്ചി : റാഗിങ്ങ് കേസിലെ പ്രതികളായ 10 വിദ്യാര്‍ഥികളോട് ആന്റി റാഗിങ്ങ് കാംപയിന്‍ നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശം. മമ്പറം ഇന്ദിരാഗാന്ധി കോളജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ റാഗ് ചെയ്ത കേസിലെ പ്രതികളായ പത്ത് സീനിയര്‍ വിദ്യാര്‍ഥികളാണ് കണ്ണൂര്‍ ജില്ലാ സര്‍വ്വീസ് ലീഗല്‍ അതോറിറ്റിയുമായി ചേര്‍ന്ന് കാംപയിന്‍ നടത്താന്‍ കോടതി നിര്‍ദേശിച്ചത്. പരീക്ഷ കഴിഞ്ഞതിന് ശേഷമാണ് കാംപയിന്‍ നടത്തേണ്ടത്. അതിനുശേഷം റിപോര്‍ട്ട് പരിഗണിച്ച് നടപടി സ്വീകരിക്കും.ഇവര്‍ക്കെതിരായ കേസിലെ നടപടികള്‍ കോടതി ഒരു മാസത്തേക്ക് സ്‌റ്റേ ചെയ്തു. മാതാപിതാക്കള്‍ക്കൊപ്പമാണ് വിദ്യാര്‍ഥികള്‍ കോടതിയില്‍ ഹാജരായത്.മാതാപിതാക്കളെയും കോടതി ഉപദേശിച്ചു. ഒന്നാം വര്‍ഷ വിദ്യാര്‍ഥി ഷൂ ധരിച്ചു വന്നതിനെ ചൊല്ലി റാഗിങ്ങിന്റെ ഭാഗമായി സീനിയരായ ഈ വിദ്യാര്‍ഥികള്‍ പരിക്കേല്‍പ്പിച്ചിരുന്നുവത്രെ. പത്ത് പേരടങ്ങുന്ന വിദ്യാര്‍ഥികളുടെ സംഘമാണ് റാഗിങ്ങ് നടത്തിയതെന്നാണ് ആരോപണം.

Next Story

RELATED STORIES

Share it