Kerala

വെള്ളം നിറഞ്ഞുകിടന്ന പാറമടയില്‍ വീണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി മരിച്ചു

അയ്യംമ്പുഴ പോട്ട കൂനാംപാറയില്‍ വീട്ടില്‍ ഷാജി(50) ആണ് മരിച്ചത്.തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. മേയാന്‍ വിട്ട കന്നുകാലികളെ തിരികെ കൊണ്ടുവരുന്നതിനായി പോയ ഷാജി കാല്‍ വഴുതി വെള്ളം നിറഞ്ഞു കിടക്കുകയായിരുന്നു പാറമടയിലേക്ക് വീഴുകയായിരുന്നു .രാത്രി ഏറെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ മുതല്‍ നടത്തിയ അന്വേഷണത്തില്‍ പാറമടയില്‍ ചെരുപ്പുകള്‍ കണ്ടെത്തുകയായിരുന്നു.കോതമംഗലത്തെ ഫയര്‍ഫോഴ്‌സിന്റെ മുങ്ങല്‍ വിദഗ്ദര്‍ അടങ്ങുന്ന സ്‌കൂബ ടീമിന്റ നേതൃത്വത്തില്‍ നടത്തിയ തിരിച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്

വെള്ളം നിറഞ്ഞുകിടന്ന പാറമടയില്‍ വീണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി മരിച്ചു
X

കൊച്ചി : വെള്ളം നിറഞ്ഞുകിടന്ന പാറമടയില്‍ വീണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി മരിച്ചു. അയ്യംമ്പുഴ പോട്ട കൂനാംപാറയില്‍ വീട്ടില്‍ ഷാജി(50) ആണ് മരിച്ചത്.തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. മേയാന്‍ വിട്ട കന്നുകാലികളെ തിരികെ കൊണ്ടുവരുന്നതിനായി പോയ ഷാജി കാല്‍ വഴുതി വെള്ളം നിറഞ്ഞു കിടക്കുകയായിരുന്നു പാറമടയിലേക്ക് വീഴുകയായിരുന്നു .രാത്രി ഏറെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ മുതല്‍ നടത്തിയ അന്വേഷണത്തില്‍ പാറമടയില്‍ ചെരുപ്പുകള്‍ കണ്ടെത്തുകയായിരുന്നു . അയ്യംമ്പുഴ പോലിസിന്റെ നേതൃത്വത്തില്‍ അങ്കമാലി ഫയര്‍ഫോഴ്‌സും സ്ഥലത്തി മൃതദേഹം മുങ്ങിയെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും ആഴം കൂടതലയാതിനാല്‍ ശ്രമം പരാജയപ്പെട്ടു.തുടര്‍ന്ന് കോതമംഗലത്തെ ഫയര്‍ഫോഴ്‌സിന്റെ മുങ്ങല്‍ വിദഗ്ദര്‍ അടങ്ങുന്ന സ്‌കൂബ ടീമിന്റ സഹായം തേടുകയായിരുന്നു .ലീഡിംഗ് ഫയര്‍മാന്‍ അനില്‍കുമാര്‍ ,ഗ്രേഡ് എസ് ടി ഒ ഷാജിയുടെ നേതൃത്വത്തില്‍ ഫയര്‍മാന്‍മാരായ പി എം റഷീദ് ,സിദ്ധിഖ് ഇസ്മയില്‍ അങ്കമാലി ഫയര്‍ഫോഴ്സിലെ അനില്‍ മോഹന്‍, എസ് സച്ചിന്‍ എന്നിവരടങ്ങുന്ന സംഘത്തിന്റെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത് . പാറമടയ്ക്ക് 60 അടിയില്‍ അധികം ആഴമുണ്ട്.ഭാര്യ അനിത ( സാക്ഷര പ്രേരക് ) മക്കള്‍ അരുണ്‍ ,അനിഷ

Next Story

RELATED STORIES

Share it