Kerala

ക്വാറന്റൈന്‍ ലംഘിച്ചതിന് ഓടിച്ചിട്ട് പിടികൂടിയ ആളുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

റിയാദില്‍ നിന്നെത്തിയ ഇദ്ദേഹം പത്തനംതിട്ട ചെന്നീര്‍ക്കരയിലെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിന് ഇടയിലാണ് വീടിന് പുറത്തിറങ്ങിയത്.

ക്വാറന്റൈന്‍ ലംഘിച്ചതിന് ഓടിച്ചിട്ട് പിടികൂടിയ ആളുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്
X

പത്തനംതിട്ട: ജില്ലയില്‍ ക്വാറന്റൈന്‍ ലംഘിച്ചതിന് പോലിസും ആരോഗ്യപ്രവര്‍ത്തകരും ഓടിച്ചിട്ട് പിടികൂടിയ ആളുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. റിയാദില്‍ നിന്നെത്തിയ ഇദ്ദേഹം പത്തനംതിട്ട ചെന്നീര്‍ക്കരയിലെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിന് ഇടയിലാണ് വീടിന് പുറത്തിറങ്ങിയത്. മാസ്‌ക് ധരിക്കാതെ നഗരത്തില്‍ എത്തിയ ഇയാളെ പോലിസ് ചോദ്യം ചെയ്യാന്‍ പിടിച്ച് നിര്‍ത്തിയതിനെ തുടര്‍ന്നാണ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. തുടര്‍ന്ന് പോലിസും ആരോഗ്യ പ്രവര്‍ത്തകരും ഏറെ നേരത്തെ ബലപ്രയോഗത്തിന് ശേഷമാണ് ഇയാളെ പിടികൂടിയത്. ജൂലൈ ആറിന് സെന്റ് പീറ്റേഴ്സ് ജങ്ഷനിലായിരുന്നു സംഭവം.

Next Story

RELATED STORIES

Share it