Kerala

ക്വാറന്റൈനിൽ കഴിയവേ മുങ്ങിയ അഭിഭാഷകനെതിരേ പകർച്ചവ്യാധി നിയമപ്രകാരവും കേസെടുത്തു

ആദിച്ചനല്ലൂർ പഞ്ചായത്ത് ആരോഗ്യവകുപ്പ് അധികൃതർ കട്ടച്ചലിലെ വീട്ടിൽ നിരീക്ഷണത്തിലാക്കിയ ഇയാൾ കഴിഞ്ഞദിവസം തിരുവനന്തപുരത്തേക്ക് കടന്നതായി വിവരം ലഭിച്ചു.

ക്വാറന്റൈനിൽ കഴിയവേ മുങ്ങിയ അഭിഭാഷകനെതിരേ പകർച്ചവ്യാധി നിയമപ്രകാരവും കേസെടുത്തു
X

കൊല്ലം: വീട്ടിൽ ക്വാറന്റൈനിൽ കഴിയവേ മുങ്ങിയ അഭിഭാഷകനെതിരേ പകർച്ചവ്യാധി നിയമപ്രകാരവും ചാത്തന്നൂർ പോലിസ് കേസെടുത്തു. ലോക്ക് ഡൗൺ ലംഘിച്ചതിന് കുമ്മല്ലൂരിലെ കട്ടച്ചലിൽ ക്വാറന്റൈനിലാക്കിയ തിരുവനന്തപുരം ബാർ അസോസിയേഷൻ ഭാരവാഹിയായ അഭിഭാഷകനാണ് ഗൃഹനിരീക്ഷണത്തിൽനിന്ന് മുങ്ങിയത്.

ആദിച്ചനല്ലൂർ പഞ്ചായത്ത് ആരോഗ്യവകുപ്പ് അധികൃതർ വീട്ടിൽ നിരീക്ഷണത്തിലാക്കിയ ഇയാൾ കഴിഞ്ഞദിവസം തിരുവനന്തപുരത്തേക്ക് കടന്നതായി വിവരം ലഭിച്ചു. ആരോഗ്യവകുപ്പ് അധികൃതരുടെ റിപ്പോർട്ടിനെ തുടർന്നാണ് ക്വാറന്റൈൻ ലംഘനത്തിന് അഭിഭാഷകന്റെ പേരിൽ കേസെടുത്തത്.

ലോക്ക് ഡൗൺ നിയമം പാലിക്കാതെ തിരുവനന്തപുരം ജില്ലയിൽനിന്ന് നിരോധനാജ്ഞ നിലനിൽക്കുന്ന ചാത്തന്നൂർ, കല്ലുവാതുക്കൽ പഞ്ചായത്തുകളിലൂടെ ഒരു പാസുമില്ലാതെ ആദിച്ചനല്ലൂർ പഞ്ചായത്തിലെ കുമ്മല്ലൂർ കട്ടച്ചലിലുള്ള വീട്ടിലെത്തിയ അഭിഭാഷകന്റെ പേരിൽ കഴിഞ്ഞദിവസം ലോക്ക് ഡൗൺ ലംഘനത്തിന് കേസെടുത്തിരുന്നു.

Next Story

RELATED STORIES

Share it