പുതുവൈപ്പ് എല്‍ പി ജി ടെര്‍മിനല്‍ നിര്‍മ്മാണം പുനരാരംഭിക്കാന്‍ തീരുമാനം; തടയുമെന്ന് സമരസമതി
ടെര്‍മിനല്‍ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നും കലക്ടറേറ്റില്‍ ഇന്നലെ സമരസമിതി അടടക്കമുളള നേതാക്കളുമായുള്ള യോഗത്തില്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള വ്യക്തമാക്കി. സുപ്രീം കോടതി അടക്കമുള്ള മേല്‍ക്കോടതികളില്‍ നിന്നും സ്റ്റേ ലഭിക്കാത്ത സാഹചര്യത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമില്ലെന്നും പദ്ധതിയുമായി എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്ലാന്റ് നിര്‍മ്മിക്കാന്‍ അനുവദിക്കില്ലന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത സമരി സമിതി നേതാക്കള്‍ പറഞ്ഞു. പ്ലാന്റ് നിര്‍മ്മാണം ആരംഭിച്ചാല്‍ ശക്തമായ പ്രക്ഷോഭവുമായി തങ്ങള്‍ രംഗത്തുവരുമെന്ന് ചര്‍ച്ചയക്ക് ശേഷം സമര സമിതി നേതാവ് ജയഘോഷ് തേജസ് ന്യൂസിനോട് പറഞ്ഞു.

കൊച്ചി: ശക്തമായ ജനകീയ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങള്‍ക്കുമൊടുവില്‍ നിര്‍ത്തിവെച്ചിരുന്ന പുതുവൈപ്പിനിലെ ഐ ഒ സിയുടെ എല്‍ പി ജി ടെര്‍മിനല്‍ നിര്‍മ്മാണം പുനരാരംഭിക്കാന്‍ തീരുമാനം. പുതുവൈപ്പ് എല്‍ പി ജി ടെര്‍മിനലിനെ സംബന്ധിച്ച് പ്രദേശവാസികള്‍ക്ക് ആശങ്ക വേണ്ടെന്നും സുരക്ഷക്കാവശ്യമായ മുന്‍കരുതല്‍ എടുത്തുകൊണ്ട് ടെര്‍മിനല്‍ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നും കലക്ടറേറ്റില്‍ ഇന്നലെ സമരസമിതി അടടക്കമുളള നേതാക്കളുമായുള്ള യോഗത്തില്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള വ്യക്തമാക്കി. സുപ്രീം കോടതി അടക്കമുള്ള മേല്‍ക്കോടതികളില്‍ നിന്നും സ്റ്റേ ലഭിക്കാത്ത സാഹചര്യത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമില്ലെന്നും പദ്ധതിയുമായി എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്ലാന്റ് നിര്‍മ്മിക്കാന്‍ അനുവദിക്കില്ലന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത സമരി സമിതി നേതാക്കള്‍ പറഞ്ഞു. പ്ലാന്റ് നിര്‍മ്മാണം ആരംഭിച്ചാല്‍ ശക്തമായ പ്രക്ഷോഭവുമായി തങ്ങള്‍ രംഗത്തുവരുമെന്ന് ചര്‍ച്ചയക്ക് ശേഷം സമര സമിതി നേതാവ് ജയഘോഷ് തേജസ് ന്യൂസിനോട് പറഞ്ഞു.കലക്ടര്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ച പ്രഹസനമായിരുന്നു. എംപിയോ എംഎല്‍എയോ പഞ്ചായത്ത് പ്രസിഡന്റോ പോലും ചര്‍ച്ചയില്‍ പങ്കെടുത്തില്ല.നിര്‍ത്തിവെച്ച നിര്‍മാണം പുനരാരംഭിക്കുമെന്ന തീരുമാനം കലക്ടര്‍ പ്രഖ്യാപിക്കുകയായിരുന്നു.നിയമ സഭാ പരിസ്ഥിതി കമ്മിറ്റി സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ചില രേഖകള്‍ സമിതി മുമ്പാകെ ഹാജാരക്കി. ഈ രേഖകൡല്‍ സമരസമിതിയുടെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഇതെല്ലാം കൂട്ടിച്ചേര്‍ത്തുള്ള അന്തിമ റിപോര്‍ട് നിയമസഭാ സമിതി നല്‍കാനിരിക്കുന്നതേയുള്ളു. ഇതു കൂടാതെ തങ്ങള്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിലും തീര്‍പ്പായിട്ടില്ല. ഇത്തരം സാഹചര്യങ്ങള്‍ ഒക്കെ നിലനില്‍ക്കുമ്പോള്‍ വീണ്ടും നിര്‍മാണം ആരംഭിക്കാനുള്ള നീക്കം ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന്ും ജയഘോഷ് പറഞ്ഞു.
ഫെബ്രുവരി 16 ന് സമരം ആരംഭിച്ചിട്ട് രണ്ടു വര്‍ഷം പൂര്‍ത്തിയാകുകയാണ്. ഇതിനോടനുബന്ധിച്ച് വൈപ്പിനില്‍ സമര സമിതിയുടെ നേതൃത്വത്തില്‍ എല്‍ പി ജി ടെര്‍മിനല്‍ നിര്‍മ്മാണത്തിനെതിരെ പന്തം കൊളുത്തി പ്രകടനം നടത്തും. 24 ന് വന്‍തോതില്‍ പ്രതിഷേധ സമ്മേളനം നടത്തുമെന്നും ജയഘോഷ് പറഞ്ഞു. എന്തു വന്നാലും എല്‍പിജി ടെര്‍മിനല്‍ നിര്‍മാണം അനുവദിക്കില്ല. അമ്പലമുകളിലുള്ള കൊച്ചിന്‍ റിഫൈനറിയുടെ സ്ഥലത്തേയക്ക് പദ്ധതി മാറ്റുകയാണ് ഉചിതമെന്നും ജയഘോഷ് വ്യക്തമാക്കി. നിര്‍മാണം ആരംഭിക്കുമെന്ന ്കലക്ടറും തടയുമെന്ന് സമരസമതിയും പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇടവേളയ്ക്കു ശേഷം വൈപ്പിന്‍ മേഖല വീണ്ടും സംഘര്‍ഷ ഭൂമിയാകുമെന്ന് ഉറപ്പായിരിക്കുകയാണ്. നേരത്തെ സമര സമതിയുടെ നേതൃത്വത്തില്‍ എറണാകൂളത്തേയക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിലാണ് കലാശിച്ചത്. സമരസമിതി പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ക്രൂരമായ രീതിയിലുള്ള ലാത്തിച്ചാര്‍ജാണ് നടത്തിയത്.
RELATED STORIES
രാമനവമി ആഘോഷത്തിന്റെ മറവില് മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര് സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന് മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്ണാടകയില് ബിജെപി എംഎല്എ മദല് വിരൂപാക്ഷപ്പ അറസ്റ്റില്
27 March 2023 2:39 PM GMTനടനും മുന് എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMT