- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അടിമുടി മാറാന്‍ പൊതുഗതാഗതരംഗം; സ്റ്റാൻ്റുകളില്‍ തെര്‍മല്‍ കാമറയും ബസ് യാത്രയ്ക്ക് കാര്‍ഡ് പേയ്‌മെന്റും
പൊതു ഗതാഗത സംവിധാനങ്ങള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകളിലാണ് ഇത്തരം നിര്‍ദേശങ്ങള്‍ ഉയര്‍ന്നു വന്നിരിക്കുന്നത്.

തിരുവനന്തപുരം: ലോക്ക് ഡൗണിനു ശേഷം സംസ്ഥാനത്തെ പൊതുഗതാഗത രംഗത്ത് സമൂലമായ മാറ്റങ്ങള്‍ വരുന്നു. ബസുകളില്‍ ഉള്‍പ്പെടെ യാത്രാ കാര്‍ഡുകള്‍, തിരക്കില്ലാത്ത യാത്രകള്‍, സ്റ്റാൻ്റുകളില്‍ തെര്‍മല്‍ കാമറകള്‍ എന്നിവയാണ് വരാന്‍ പോവുന്നതെന്നാണ് റിപ്പോര്‍ട്ട്. പൊതു ഗതാഗത സംവിധാനങ്ങള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകളിലാണ് ഇത്തരം നിര്‍ദേശങ്ങള്‍ ഉയര്‍ന്നു വന്നിരിക്കുന്നത്. ബസുകളില്‍ നില്‍പ്പുയാത്ര അനുവദിക്കില്ല. എല്ലാ സീറ്റിലും യാത്രക്കാരെ കയറ്റുന്ന കാര്യത്തിലും ചര്‍ച്ചകള്‍ നടക്കുകയാണ്. ട്രെയിനുകളിലും മെട്രോയിലും സമാനമായ രീതിയില്‍ മാറ്റങ്ങളുണ്ടാവും.
യാത്രാക്കൂലിക്ക് കാര്‍ഡ് പേയ്മെന്റ് സംവിധാനമാണ് പരിഗണനയിലുള്ള മറ്റൊരു നിര്‍ദേശം. പണത്തിന്റെ നേരിട്ടുള്ള കൈമാറ്റം ഒഴിവാക്കുകയാണ് ലക്ഷ്യമിടുന്നത്. വണ്ടികളില്‍ കാഷ് ബോക്സുകള്‍ വയ്ക്കുന്നതും ആലോചിക്കുന്നുണ്ട്. ഓരോ വണ്ടിയിലും യാത്ര ചെയ്തവരെ പിന്നീട് ആവശ്യമെങ്കില്‍ കണ്ടെത്താനാവും എന്നതാണ് കാര്‍ഡ് പെയ്മെൻ്റ് കൊണ്ടുള്ള നേട്ടം. മെട്രോയുടേതു പോലുള്ള കാര്‍ഡുകള്‍ ഇതിനായി ആവിഷ്‌കരിക്കാനാവും. യാത്രക്കാര്‍ക്കു ക്യുആര്‍ കോഡ് നല്‍കണമെന്ന നിര്‍ദേശവും ഉയര്‍ന്നുവന്നിട്ടുണ്ട്. ലോക്ക് ഡൗണിനു ശേഷം പൊതു ഗതാഗത സംവിധാനങ്ങള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്. ഓഫിസ് സമയത്തെ തിരക്കു കുറയ്ക്കുന്നതിന് ഓഫിസ് സമയത്തില്‍ മാറ്റം വരുത്തുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. എല്ലാവരും ഒരേസമയം ഓഫിസുകളില്‍ എത്തുന്ന രീതി മാറ്റുന്നതിനെക്കുറിച്ചാണ് ആലോചന.
സാമൂഹ്യ അകലം പാലിച്ചുകൊണ്ട് സര്‍വീസ് നടത്തുക എന്നതാണ് സര്‍ക്കാരിന്റെ മുന്നിലുള്ള വെല്ലുവിളി. ഇതിനായുള്ള നിരവധി നിര്‍ദേശങ്ങള്‍ സര്‍ക്കാരിനു മുന്നിലുണ്ടെന്ന് ഗതാഗത സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ പറഞ്ഞു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. പൊതു ഗതാഗതം തുടങ്ങുന്നതു സംബന്ധിച്ച് കേന്ദ്ര നിര്‍ദേശം വന്നതിനു ശേഷമേ സംസ്ഥാനം ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂവെന്ന് ഗതാഗത മന്ത്രി സി കെ ശശീന്ദ്രന്‍ വ്യക്തമാക്കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















