Kerala

പിഎസ്‌സി അഭിമുഖങ്ങളും വെരിഫിക്കേഷനും മാറ്റിവച്ചു

പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് പി എസ് സി റീജ്യണൽ ഓഫീസർ അറിയിച്ചു.

പിഎസ്‌സി അഭിമുഖങ്ങളും വെരിഫിക്കേഷനും മാറ്റിവച്ചു
X

തിരുവനന്തപുരം: കൊവിഡ് വ്യാപനം ശക്തമായ പശ്ചാത്തലത്തിൽ പിഎസ്‌സി അഭിമുഖങ്ങളും വെരിഫിക്കേഷനും മാറ്റിവച്ചു. എറണാകുളം കോഴിക്കോട് ജില്ലകളിൽ നാളെ മുതൽ പത്താം തീയതി വരെ നടത്താനിരുന്ന പി എസ് സി അഭിമുഖങ്ങൾ മാറ്റിവച്ചു.

പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് പി എസ് സി റീജ്യണൽ ഓഫീസർ അറിയിച്ചു. പി എസ് സിയുടെ തിരുവനന്തപുരം ആസ്ഥാന ഓഫീസിൽ തിങ്കളാഴ്ച മുതൽ ആരംഭിക്കാനിരുന്ന വകുപ്പുതല പരീക്ഷ, പ്രമാണ പരിശോധന എന്നിവയും ബുധനാഴ്ച മുതൽ ആരംഭിക്കാനിരുന്ന അഭിമുഖവും മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു. 11 വരെ കോഴിക്കോട് റീജ്യണൽ ഓഫീസിൽ നടക്കേണ്ട അഭിമുഖങ്ങളും മാറ്റിവെച്ചിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന്റെ തോത് ഉയരുന്ന സാഹചര്യത്തിലാണ് നടപടി.

Next Story

RELATED STORIES

Share it