Kerala

പിഎസ്‌സി പരീക്ഷ: ഉദ്യോഗാര്‍ത്ഥികളുടെ സ്ഥിരീകരണം ഇനിമുതല്‍ ഒടിപി മുഖേന മാത്രം

ഉദ്യോഗാര്‍ഥിയുടെ യൂസര്‍ നെയ്മും പാസ്‌വേര്‍ഡും ഉപയോഗിച്ച് മറ്റാരെങ്കിലും കണ്‍ഫര്‍മേഷന്‍ നല്‍കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഉദ്യോഗാര്‍ഥി തന്നെ നേരിട്ടു കണ്‍ഫര്‍മേഷന്‍ നല്‍കുന്നതിലൂടെ അറ്റന്റന്‍സ് ഉറപ്പാക്കാന്‍ സാധിക്കുമെന്നാണ് പിഎസ്‌സി കരുതുന്നത്.

പിഎസ്‌സി പരീക്ഷ:  ഉദ്യോഗാര്‍ത്ഥികളുടെ സ്ഥിരീകരണം ഇനിമുതല്‍ ഒടിപി മുഖേന മാത്രം
X

തിരുവനന്തപുരം: പിഎസ്‌സി നടത്തുന്ന വിവിധ പരീക്ഷകള്‍ക്കു ഉദ്യോഗാര്‍ത്ഥികള്‍ സ്ഥിരീകരണം നല്‍കുന്ന സമ്പ്രദായം ഇനിമുതല്‍ വണ്‍ ടൈം പാസ്‌വേഡ് (ഒടിപി) മുഖേന മാത്രം. കണ്‍ഫര്‍മേഷന്‍ നല്‍കുന്ന ഉദ്യോഗാര്‍ഥികളില്‍ നല്ലൊരു ശതമാനം നിലവില്‍ പരീക്ഷയെഴുതുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ പരിഷ്‌കാരം. ഉദ്യോഗാര്‍ഥിയുടെ യൂസര്‍ നെയ്മും പാസ്‌വേര്‍ഡും ഉപയോഗിച്ച് മറ്റാരെങ്കിലും കണ്‍ഫര്‍മേഷന്‍ നല്‍കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഉദ്യോഗാര്‍ഥി തന്നെ നേരിട്ടു കണ്‍ഫര്‍മേഷന്‍ നല്‍കുന്നതിലൂടെ അറ്റന്റന്‍സ് ഉറപ്പാക്കാന്‍ സാധിക്കുമെന്നാണ് പിഎസ്‌സി കരുതുന്നത്.

10 മിനിറ്റ് സാധുതയുളള ഒടിപി ആയിരിക്കും ഉദ്യോഗാര്‍ഥിയുടെ മൊബൈലില്‍ ലഭിക്കുക. ഉദ്യോഗാര്‍ഥി പ്രൊഫൈല്‍ വഴി കണ്‍ഫര്‍മേഷന്‍ (നിശ്ചിത തീയതിയില്‍ നിശ്ചിത പരീക്ഷാ കേന്ദ്രത്തിലെത്തി പരീക്ഷയെഴുതുമെന്ന ഉറപ്പ്) നല്‍കുന്നതാണ് ഇപ്പോഴുള്ള രീതി. ഇനിമുതല്‍ കണ്‍ഫര്‍മേഷന്‍ നല്‍കുമ്പോള്‍ പിഎസ്‌സിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഉദ്യോഗാര്‍ഥിയുടെ മൊബൈല്‍ ഫോണിലേക്കു ഒരു ഒടിപി എത്തും. ഈ ഒടിപി നമ്പര്‍ 10 മിനിറ്റിനുള്ളില്‍ എന്റര്‍ ചെയ്താല്‍ മാത്രമേ കണ്‍ഫര്‍മേഷന്‍ നല്‍കുന്ന നടപടിക്രമം പൂര്‍ത്തിയാകൂ.

Next Story

RELATED STORIES

Share it