Kerala

ആഭ്യന്തര വകുപ്പിനെതിരായ സിഎജി റിപ്പോർട്ട്: പ​രി​ശോ​ധ​ന ന​ട​ത്താ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദ്ദേ​ശം

വെടിയുണ്ട കാണാതായ സംഭവത്തിൽ അന്വേഷണം തുടരുകയാണ്. സംഭവത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും അറസ്റ്റുകളുണ്ടാകുമെന്നുമാണ് ക്രൈംബ്രാഞ്ച് നൽകുന്ന സൂചന.

ആഭ്യന്തര വകുപ്പിനെതിരായ സിഎജി റിപ്പോർട്ട്: പ​രി​ശോ​ധ​ന ന​ട​ത്താ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദ്ദേ​ശം
X

തി​രു​വ​ന​ന്ത​പു​രം: ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നും പോലിസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കും എതിരായ സി​എ​ജി റി​പ്പോ​ർ​ട്ടി​ലെ ഗുരുതര പ​രാ​മ​ർ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്താ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദ്ദേ​ശം. ആ​ദ്യ​മാ​യാ​ണ് റി​പ്പോ​ർ​ട്ടി​ലെ ക​ണ്ടെ​ത്ത​ലു​ക​ളെ​ക്കു​റി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്താ​ൻ മു​ഖ്യ​മ​ന്ത്രി നി​ർ​ദ്ദേ​ശം ന​ൽ​കു​ന്ന​ത്. പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂടിയാണ് മു​ഖ്യ​മ​ന്ത്രി​യു​ടെ തീ​രു​മാ​നം. ​ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​ക്കാ​ണ് പരിശോധന നടത്താൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

തോ​ക്കു​ക​ളും വെടിയുണ്ടകളും കാ​ണാ​താ​യ​തും ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങി​യ​തും പോ​ലി​സി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി​യു​ള്ള പ​ണം വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ച​തും ഉ​ൾ​പ്പ​ടെ ഡി​ജി​പി​യെ പേ​രെ​ടു​ത്ത് കു​റ്റ​പ്പെ​ടു​ത്തു​ന്ന നി​ര​വ​ധി ക​ണ്ടെ​ത്ത​ലു​ക​ൾ സി​എ​ജി റി​പ്പോ​ർ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ഇത്തരം ഗൗരവകരമായ പരാമർശങ്ങൾ ഉണ്ടായിട്ടും അവഗണിച്ച സർക്കാർ, സിഎജി റി​പ്പോ​ർ​ട്ട് ചോ​ർ​ന്നു​വെ​ന്ന ന്യാ​യ​മാ​ണ് ആ​ദ്യം നി​ര​ത്താ​ൻ ശ്ര​മി​ച്ച​ത്. ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യു​ടെ റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ശേ​ഷ​മേ ഇ​ക്കാ​ര്യ​ത്തി​ൽ തു​ട​ര​ന്വേ​ഷ​ണം ന​ട​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി തീ​രു​മാ​ന​മെ​ടു​ക്കൂ. കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം. നി​ല​വി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദ്ദേ​ശം ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​നാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

അതേസമയം, തോക്കുകൾ നഷ്ടമായെന്ന ആരോപണത്തിൽ നിന്ന് കേരള പോലിസ് മുഖം രക്ഷിച്ചെങ്കിലും വെടിയുണ്ട കാണാതായ സംഭവത്തിൽ അന്വേഷണം തുടരുകയാണ്. സംഭവത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും അറസ്റ്റുകളുണ്ടാകുമെന്നുമാണ് ക്രൈംബ്രാഞ്ച് നൽകുന്ന സൂചന. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. എസ്എപി ക്യാംപിൽ നിന്നും ഇൻസാസ് റൈഫിളുകളും വെടിയുണ്ടകളും കാണാനില്ലെന്നായിരുന്നു സിഎജി റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. ഇന്നലെ ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയിൽ 660 ഇൻസാസ് റൈഫിളുകളും പോലിസിന്റെ പക്കലുണ്ടെന്ന് കണ്ടെത്തി. റൈഫിളുകളുടെ കാര്യത്തിൽ ആശ്വാസമായെങ്കിലും വെടിയുണ്ടകൾ നഷ്ടമായ സംഭവം പോലിസിനെ പ്രതിരോധത്തിലാക്കുകയാണ്.

Next Story

RELATED STORIES

Share it