പ്രോ വോളിബോള്‍ ലീഗ്: കോഴിക്കോടന്‍ വിജയ ഗാഥ തുടരുന്നു
ഹൈദരബാദ് ബ്ലാക്ക്ഹാക്ക്സിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് കാലിക്കട്ട് ഹീറോസ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 15-11, 15-11, 15-07, 12-15, 11-15.ഹൈദരബാദിന്റെ കമലേഷാണ് കളിയിലെ താരം.കളിച്ച നാല് മല്‍സരങ്ങളും വിജയിച്ച കാലിക്കട്ട് പോയിന്റ് നിലയില്‍ ഏറെ മുന്നിലെത്തിക്കഴിഞ്ഞു

കൊച്ചി: പ്രോ വോളിബോള്‍ ലീഗില്‍ വീണ്ടും വിജയ ഗാഥ രചിച്ച് കാലിക്കറ്റ് ഹീറോസ്. ഹൈദരബാദ് ബ്ലാക്ക്ഹാക്ക്സിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് കാലിക്കട്ട് ഹീറോസ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 15-11, 15-11, 15-07, 12-15, 11-15.ഹൈദരബാദിന്റെ കമലേഷാണ് കളിയിലെ താരം.കളിച്ച നാല് മല്‍സരങ്ങളും വിജയിച്ച കാലിക്കട്ട് പോയിന്റ് നിലയില്‍ ഏറെ മുന്നിലെത്തിക്കഴിഞ്ഞു.കളം നിറഞ്ഞു കളിച്ച കാലിക്കട്ട് ഹീറോസിന്റെ താരങ്ങളുടെ പ്രകടനത്തിനു മുന്നില്‍ ഹൈദരാബാദ് താരങ്ങള്‍ നിഷ്പ്രഭരാകുന്ന കാഴ്ചയാണ് കണ്ടത്.തകര്‍പ്പന്‍ സ്മാഷുകളും സര്‍വുകളുമായി കളം നിറഞ്ഞ കാലിക്കട്ടിനെ അല്‍പ്പമെങ്കിലും പിടിച്ചുനിര്‍ത്താന്‍ ഹൈദരാബാദിനായത് അവസാന സെറ്റില്‍ മാത്രമായിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ആദ്യസെറ്റ് കാലിക്കട്ട നേടിയത്
രണ്ടാം സെറ്റില്‍ ഹൈദരബാദിലെ റൈസണ്‍ വരുത്തിയ പിഴവിലൂടെ കാലിക്കട്ട് ആദ്യ പോയിന്റ് സ്വന്തമാക്കി. തൊട്ടുപിന്നാലെ കാര്‍സണ്‍ന്റെ മികച്ച സ്മാഷിലുടെ ഹൈദരബാദ് തിരിച്ചടിച്ചു. പിന്നാലെ പോള്‍ലോട്ട്മാനിലുടെ കാലിക്കട്ട് അടുത്തപോയിന്റ് സ്വന്തമാക്കിയെങ്കിലും ലോട്ടമാന്റെ പിഴവിലൂടെതന്നെ ഹൈദരബൈദും ഒപ്പത്തിനൊപ്പമെത്തി. പിന്നീട് കാലിക്കട്ട് കുതിക്കുന്നകാഴ്ച്ചയായിരുന്നു. അജിത്ത് ലാല്‍, ലോട്ടമാന്‍, ജെറോം എന്നിവരിലൂടെ കൃത്യമായ ഇടവേളകളില്‍ ലീഡുയര്‍ത്തിയ കാലിക്കട്ട് 15-11ന് രണ്ടാം സെറ്റും സ്വന്തമാക്കി.മൂന്നാം സെറ്റില്‍ ജെറോം ഉതിര്‍ത്ത സെര്‍വ് ഫൗളായതോടെ ഹൈദരബാദ് ആദ്യപോയിന്റ് നേടി. എന്നാല്‍ പിന്നാലെ ഹൈദരബാദിന്റെ അശ്വല്‍ റായി എടുത്ത സെര്‍വും ഫൗളായി. ഇതോടെ കാലിക്കട്ട് ഒപ്പമെത്തി. സ്‌കോര്‍ രണ്ട്-രണ്ട് എന്ന നിലയില്‍ നിക്കവേ കാലിക്കട്ടിന്റെ അജിത്തും കാര്‍ത്തികും ചേര്‍ന്ന് സ്‌കോര്‍ നാലിലേക്ക് ഉയര്‍ത്തി. പിന്നാലെ തിരിച്ചടിക്കാന്‍ ഹൈദരബാദ് ശ്രമിച്ചെങ്കിലും കാലിക്കട്ടിന്റെ കരുത്തിനു മുന്നില്‍ അവയെല്ലാം നിഷ്ഫലമാവുകയായിരുന്നു. മികച്ച് കളിയുമായി കളം നിറഞ്ഞ കാലിക്കട്ട് 15-07ന് മൂന്നാം സെറ്റും വിജയവും സ്വന്തമാക്കി.
നാലാം സെറ്റില്‍ ഹൈദരാബാദ് തിരിച്ചു വരുന്ന കാഴ്ചയാണ് കണ്ടത്. സുപ്പര്‍ പോയന്റിലൂടെ സ്‌കോര്‍ എഴില്‍ നിന്ന് ഒന്‍തിലേക്ക് ഉയര്‍ത്തിയ ഹൈദരബാദ് കാലിക്കട്ട് വിളിച്ച് സൂപ്പര്‍ പോയിന്റും സ്വന്തമാക്കി സ്‌കോര്‍ 11-11 എന്ന നിലയില്‍ തുല്യമാക്കി. തൊട്ടുപിന്നാലെ കാലിക്കട്ടിന്റെ ഇലോണി വരുത്തിയ രണ്ട് പിഴവുകളിലൂടെ ഹൈദരബാദ് തങ്ങളുടെ സ്‌കോര്‍ 13 ആക്കി. അമിത് കുമാര്‍, അശ്വല്‍ റായി എന്നിവരുടെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഹെദരബാദ് സെറ്റ് 15-12ന് സ്വന്തമാക്കി.അവസാന സെറ്റിലും മിന്നു പ്രകടനാണ് ഹൈദരബാദ് താരങ്ങള്‍ പുറത്തെടുത്തത്.. പിഴവുകള്‍ പരിഹരിച്ച് മുന്നോട്ട് പോയ ഹൈദരാബാദ് കാലിക്കട്ടിനെ ഒരു വിധത്തിലും കളിയിലേക്ക് തിരിച്ചുവരാന്‍ അനുവദിച്ചില്ല. ഇതോടൊപ്പം ലഭിച്ച് രണ്ട് സൂപ്പര്‍ പോയിന്റുകളും കൂടിയായപ്പോള്‍ അവസാന സെറ്റ് 15-11ന് ഹൈദരബാദ് സ്വന്തമാക്കി.
RELATED STORIES
രാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMTഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ്; ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT