പ്രോ വോളിബാള്‍ ലീഗ്: പൊരുതി നേടിയ വിജയവുമായി കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് പ്ലേ ഓഫില്‍
ചെന്നൈ സ്പാര്‍ട്ടന്‍സിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 12-15, 10-15, 15-11, 15-13, 15-10. ആന്ത്രോ പദുക്കാണ് കളിയിലെ താരം.ഈ വിജയത്തോടെ കൊച്ചി പ്ലഓഫില്‍ കടന്നു. ഇനി ചെന്നൈയിലാണ് കൊച്ചിയുടെ മല്‍സരം.നിലവില്‍ അഞ്ചുകളില്‍ നാലു വിജയും ഒരു പരാജയവുമായിട്ടാണ് കൊച്ചി പ്ലേ ഓഫില്‍ കടന്നിരിക്കന്നത്. കാലിക്കട്ട് ഹീറോസിനോടായിരുന്നു കൊച്ചി പരാജയപ്പെട്ടത്.

കൊച്ചി: പൊരുതി നേടിയ വിജയവുമായി കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് പ്രോ വോളിബാള്‍ ലീഗ് പ്ലേ ഓഫില്‍. ചെന്നൈ സ്പാര്‍ട്ടന്‍സിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 12-15, 10-15, 15-11, 15-13, 15-10. ആന്ത്രോ പദുക്കാണ് കളിയിലെ താരം.ഈ വിജയത്തോടെ കൊച്ചി പ്ലഓഫില്‍ കടന്നു. അവസാന സെറ്റുവരെ ആവേശം നിറഞ്ഞ മല്‍സരത്തിന്റെ ആദ്യ രണ്ട് സെറ്റുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമായിരുന്നു കൊച്ചിയുടെ ശക്തമായ തിരിച്ചുവരവ്. ചെന്നൈയാണ് ആദ്യസെറ്റില്‍ പോയിന്റ് വേട്ടക്ക് തുക്കം കുറിച്ചത്. പിന്നാലെ ഡേവിഡ് ലീയിലുടെ കൊച്ചി തിരിച്ചടിച്ചു. എന്നാല്‍ു ചെന്നൈ ആധിപത്യമായിരുന്നു സെറ്റില്‍ ഉടനീളം മുന്നില്‍ നിന്നത്. കൊച്ചിയുടെ താരങ്ങള്‍ വരുത്തിയ പിഴവും ചെന്നൈക്ക് തുണയായി. ഒടുവില്‍ ആദ്യ സെറ്റും ചെന്നൈ സ്വന്തമാക്കി.രണ്ടാം സെറ്റിലും ചെന്നൈയുടെ മുന്നേറ്റത്തോടെയായിരുന്നു തുടക്കം.റൂഡി വെര്‍ ഹോഫിലൂടെ ചെന്നൈ ആദ്യപോയിന്റ് നേടി. പിന്നാലെ പ്രഭാകരനിലൂടെ കൊച്ചി തിരിച്ചടിച്ചു. എന്നാല്‍ പിന്നീട് ചെന്നൈ ലീഡുയര്‍ത്തുന്ന കാഴ്ച്ചയായിരുന്നു. ഇതിനിടെ രണ്ട് സൂപ്പര്‍പോയിന്റുകളും ചെന്നൈക്ക് അനുകൂലമായതോടെ സ്‌കോര്‍ സ്‌കോര്‍ 07-12ല്‍ എത്തിച്ചു. പിന്നാലെ കൊച്ചി സൂപ്പര്‍ സെര്‍വിലൂടെ കൊച്ചി തങ്ങളുടെ സ്‌കോര്‍ ഒന്‍പതില്‍ എത്തിച്ചെങ്കിലും നവീന്‍ രാജിലൂടെ തുടര്‍ച്ചയായി രണ്ട് പോയിന്റുകള്‍ നേടി ചെന്നൈ സ്‌കോര്‍ 14ല്‍ എത്തിച്ചു. പിന്നാലെ രസലിന്റെ സെര്‍വിലൂടെ ചെന്നൈ രണ്ടാം സെറ്റും സ്വന്തമാക്കി.
മൂന്നാം സെറ്റിലും പതിവ് തെറ്റിക്കാതെ ആദ്യപോയിന്റ് ചെന്നൈക്ക് തന്നെയായിരുന്നു. എന്നാല്‍ ചെന്നൈ വരുത്തിയ പിഴവ് മുതലാക്കിയും നവീന്‍,റസല്‍ എന്നിവരിലൂടെ മൂന്ന് പോയിന്റ് നേടി. പിന്നാലെ കൊച്ചി കൃത്യമായ ഇടവേളകളില്‍ പോയിന്റുകള്‍ നേടി. സ്‌കോര്‍ 08-04 എന്ന നിലിയില്‍ നിക്കവേ സുപ്പര്‍ പോയിന്റിലൂടെ ചെന്നൈ തങ്ങളുടെ സ്‌കോര്‍ ആറിലേക്ക് ഉയര്‍ത്തി. പക്ഷെ പിന്നിട് കൊച്ചിയുടെ കളിമികവ് പുറത്തുവരുന്ന കാഴ്ചയായിരുന്നു കടവന്ത്ര സ്റ്റേഡിയം കണ്ടത്. ഒരു സൂപ്പര്‍ പോയിന്റുല്‍പ്പെടെ നേടി കൊച്ചി സ്‌കോര്‍ 14-10 എന്നനിലയിലെത്തി. തൊട്ടുപിന്നാലെ പ്രഭാകരന്റെ മികച്ച ഒരു ഷോട്ടിലൂടെ മൂന്നാം സെറ്റ് കൊച്ചി സ്വന്തമാക്കി.നാലമത്തെ സെറ്റ് കൊച്ചിയുടെ മുന്നേറ്റത്തോടെയാണ് തുടങ്ങിയത്. ചെന്നൈ വരുത്തിയ പിഴവീലുടെയായിരുന്നു കൊച്ചിയുടെ ആദ്യ രണ്ട് പോയിന്റുകളും. പ്രവിണ്‍ കുമാറിലൂടെ മൂന്നാമത്തെ പോയിന്റും നേടി. പിന്നാലെ ശക്തമായ നിക്കങ്ങളിലൂടെ കളം നിറഞ്ഞ ചെന്നൈ സ്‌കോര്‍ബോര്‍ഡ് ഒപ്പത്തിനൊപ്പമാക്കി. ഇടക്ക് 09-07 എന്ന നിലയില്‍ പിന്നോട്ട് പോയ ചെന്നൈ സുപ്പര്‍ പോയിന്റിലൂടെ സ്‌കോര്‍ ഒപ്പത്തമെത്തിച്ചു. സ്‌കോര്‍ 10-10ല്‍ നിക്കുമ്പോള്‍ സൂപ്പര്‍ പോയിന്റിലൂടെ കൊച്ചി തങ്ങളുടെ സ്‌കോര്‍ 12ല്‍ എത്തിച്ചു. പിന്നാലെ പ്രവീണ്‍ കുമാറിന്റെ മികച്ചഒരു ഷോട്ടിലൂടെ കൊച്ചി സ്‌കോര്‍ 13-10 എന്നനിലയില്‍ എത്തിച്ചു. പിന്നാലെ ചെന്നൈ റൂഡി, അഖിന്‍, നവീന്‍ എന്നിവരിലൂടെ തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും നാലാം സെറ്റ് കൊച്ചി സ്വന്തമാക്കി അഞ്ചാം സെറ്റ് ഇരു ടീമുകള്‍ക്കും നിര്‍ണായകമാക്കി മാറ്റി. ചെന്നൈയുടെ പോയിന്റു നേട്ടത്തോടെയായിരുന്നു അഞ്ചാം സെറ്റ് തുടങ്ങ്ിയത്.എന്നാല്‍ തകര്‍പ്പന്‍ പ്രകടനത്തോടെ കൊച്ചിയുടെ താരങ്ങള്‍ കളം നിറഞ്ഞാടിയടതോടെ ചെന്നൈ താരങ്ങള്‍ വിയര്‍ത്തു.ഒപ്പത്തിനൊപ്പമെന്ന വിധത്തിലായിരുന്നു ടീമുകളുടെ പോയിന്റ് നില. സ്‌കോര്‍ എട്ട്- ആറില്‍ നില്‍ക്കവെ നവീന്‍ രാജിന്റെ പിഴവിലൂടെ കൊച്ചി സ്‌കോര്‍ ഒന്‍പതിലേക്കും തുടര്‍ന്ന് ലഭിച്ച സൂപ്പര്‍ പോയിന്‍രിലൂടെ സ്‌കോര്‍ 11-06 എന്ന നിലയിലെക്കും ഉയര്‍ത്തി. സ്‌കോര്‍ 12-06ല്‍ നില്‍ക്കവെ തുടര്‍ച്ചയായി മൂന്ന് പോയിന്റുകള്‍ നേടി ചെന്നൈ തീരിച്ചവരവിനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും മജിബ്, ഡേവിഡ് ലീ, പ്രവീണ്‍ കുമാര്‍ എന്നിവരുടെ മികവിലൂടെ കൊച്ചി സെറ്റും മല്‍സരവും വിജയിച്ച് പ്ലേ ഓഫിലേക്ക് മാര്‍ച്ച് ചെയ്തു. ഇനി ചെന്നൈയിലാണ് കൊച്ചിയുടെ മല്‍സരം.നിലവില്‍ അഞ്ചുകളില്‍ നാലു വിജയും ഒരു പരാജയവുമായിട്ടാണ് കൊച്ചി പ്ലേ ഓഫില്‍ കടന്നിരിക്കന്നത്. കാലിക്കട്ട് ഹീറോസിനോടായിരുന്നു കൊച്ചി പരാജയപ്പെട്ടത്.
RELATED STORIES
റമദാന്: യുഎഇയില്‍ 1025 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്
22 March 2023 2:18 PM GMTരണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം; ഏപ്രില്‍ ഒന്നിന്...
22 March 2023 1:08 PM GMTകൊവിഡ് കേസുകളില്‍ വര്‍ധനവ്; ആശുപത്രിയിലെത്തുന്നവര്‍ക്ക് മാസ്ക്...
22 March 2023 10:16 AM GMTപാലക്കാട്ട് പോലിസ് ഉദ്യോഗസ്ഥന് തൂങ്ങിമരിച്ച നിലയില്‍
22 March 2023 9:25 AM GMTവോട്ടര്‍ ഐഡിയും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി ഒരുവര്‍ഷത്തേക്ക്...
22 March 2023 9:20 AM GMTഖത്തറില്‍ ഏഴുനില കെട്ടിടം ഭാഗികമായി തകര്‍ന്നുവീണു; ഒരു മരണം
22 March 2023 9:06 AM GMT