പ്രോ വോളീബോള്‍ ലീഗ്: ജയം ആവര്‍ത്തിച്ച് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്
രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് വിജയം സ്വന്തമാക്കിയത്. സ്‌കോര്‍: 12-15, 15-11, 15-12, 15-10, 14-15. മൂന്ന് കളികളില്‍ നിന്ന് ആറു പോയന്റുമായി ലീഗ് റൗണ്ടില്‍ കൊച്ചിയാണ് ഇപ്പോള്‍ ഒന്നാമത്.

കൊച്ചി: പ്രോ വോളിബോള്‍ ലീഗില്‍ വിജയം ആവര്‍ത്തിച്ച് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഹൈദരാബാദ് ബ്‌ളാക്ക്‌ഹോക്ക്‌സിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് വിജയം സ്വന്തമാക്കിയത്. സ്‌കോര്‍: 12-15, 15-11, 15-12, 15-10, 14-15. മൂന്ന് കളികളില്‍ നിന്ന് ആറു പോയന്റുമായി ലീഗ് റൗണ്ടില്‍ കൊച്ചിയാണ് ഇപ്പോള്‍ ഒന്നാമത്.15 പോയിന്റുകള്‍ നേടി ഹൈദരാബാദി്‌ന്റെ ബ്‌ളോക്കര്‍ അശ്വല്‍ റായ് മികച്ച പ്രകടനം കാഴ്ചവെച്ചു.കൊച്ചി ബ്ലൂു സ്‌പൈക്കേഴ്‌സ് താരം ഡേവിഡ് ലീയാണ് കളിയിലെ താരമായത്. കൊച്ചിയുടെ കളി മികവിനുമുന്നില്‍ പതാറാതെ മികച്ച പ്രകടനത്തോടെയായിരുന്നു ഹൈദരാബാദിന്റെ തുടക്കം, ക്യാപ്റ്റന്‍ കാഴ്‌സന്‍ മാര്‍ട്ടിനായിരുന്നു ഹൈദരാബാദിന്റെ തുറുപ്പു ചീട്ട്. അശ്വല്‍ റായ്യും രോഹിത് കുമാറും ക്ലാര്‍ക്കിന് പിന്തുണയേകിതോടെ ആദ്യ സെറ്റ് ഹൈദരാബാദ് കൈപ്പിടിയിലൊതുക്കി. ഇരുടീമുകളും വാശിയോടെ കളിച്ച ആദ്യ സെറ്റില്‍ സ്മാഷുകളുടെ പെരുമഴയായിരുന്നു. ആദ്യ സെറ്റ് കൈവിട്ടതോടെ ഉണര്‍ന്നെണീറ്റ കൊച്ചി രണ്ടാം സെറ്റില്‍ കളം നിറഞ്ഞു. പ്രതിരോധം ശക്തമാക്കിയായിരുന്നു കൊച്ചിയുടെ മടങ്ങിവരവ് പ്രഭാകരന്റെ തകര്‍പ്പന്‍ ഫോമും കൊച്ചിക്ക് കൂടുതല്‍ പോയന്റുകള്‍ നേടിക്കൊടുത്തു. ഇടവേളയക്ക് പിരിയുമ്പോള്‍ 8-5 ന് കൊച്ചിയായിരുന്നു മുന്നില്‍.
പിന്നീട് ഇരു ടീമിലും വിദേശ താരങ്ങളുടെ വീറുറ്റ പ്രകടനമായിരുന്നു. കൊച്ചിക്ക് വേണ്ടി ഡേവിഡ് ലിയും ആന്ദ്രേ പതുക്കും ഹൈദരാബാദിനായി അലക്‌സാണ്ടര്‍ ജെറാള്‍ഡ് ബേഡറും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു.അവസാനഘട്ടത്തില്‍ രണ്ട് വട്ടവും സൂപ്പര്‍ പോയന്റ് നേടി കളി ആവേശത്തിലാക്കിയെങ്കിലും രണ്ടാം സെറ്റ് പിടിച്ച് കൊച്ചി മല്‍സരം ടൈറ്റാക്കി.മൂന്നാം സെറ്റിന്റെ തുടക്കത്തില്‍ ഹൈദരാബാദ് മുന്നേറിയെങ്കിലും പിന്നീട് കളി കൊച്ചിയുടെ കൈകളിലായിരുന്നു. സെറ്റര്‍ മുത്തുസ്വാമിക്ക് പകരം പി പ്രശാന്തിനെ കൊണ്ടുവന്ന് കളിയിലേക്ക് തിരിച്ചു വരാന്‍ ഹൈദരാബാദ് ശ്രമം നടത്തിയെങ്കിലും മികച്ച ഫോമിലേക്കുയര്‍ന്ന ഡേവിഡ് ലീയുടെയും കൂട്ടരുടെയും മിന്നുന്നപ്രകടനത്തിനു മുന്നില്‍ ഹൈദരാബാദിന് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.ഇതോടെ മൂന്നാം സെറ്റും കൊച്ചി സ്വന്തമാക്കി.നാലാം സെറ്റില്‍ ഹൈദരാബാദ് തിരിച്ചുവരുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ഫലമുണ്ടായില്ലെന്നു മാത്രമല്ല പിഴവുകള്‍ വരുത്തുന്നതില്‍ ഒട്ടും പിശുക്കും ഹൈദരാബാദ് താരങ്ങള്‍ കാട്ടിയില്ല. ഫലമോ നാലാം സെറ്റും കൊച്ചി സ്വന്തമാക്കി.
സ്‌പൈക്കേഴ്‌സ് താരങ്ങള്‍ക്ക് മികച്ച സ്മാഷുകള്‍ തൊടുക്കുന്നതിനായി മികച്ച ലിഫ്റ്റുകളുമായി ക്യപ്റ്റന്‍ ഉക്രന്‍ പാണ്ഡ്യനും കളിയില്‍ നിര്‍ണായക പങ്ക് വഹിച്ചു.അഞ്ചാം സെറ്റില്‍ പ്‌ക്ഷേ തകര്‍പ്പന്‍ കളിയാണ് ഹൈദരാബാദ് താരങ്ങള്‍ പുറത്തെടുത്തത്.അവസാന സെറ്റില്‍ തീപാറുന്ന പോരാട്ടമായിരുന്നു ഇരു ടീമുകളും കാഴ്ച വെച്ചത്.സെറ്റ് പിടിക്കാന്‍ ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. സ്‌കോര്‍ 14-14 എന്ന നിലയിലെത്തിയെങ്കിലും അവസാന പോയിന്റ് നേടി ഹൈദരാബാദ് സെറ്റ് സ്വന്തമാക്കി.. കാലിക്കറ്റ് ഹീറോസും കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും തമ്മിലാണ് അടുത്ത മല്‍സരം.കേരളത്തിലെ രണ്ടു ടീമുകള്‍ ഏറ്റു മുട്ടുന്ന മല്‍സരം ആവേശകരമാകുമെന്ന പ്രതീക്ഷയിലാണ് വോളിബോള്‍ പ്രേമികള്‍.
RELATED STORIES
ജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMT