പ്രോ വോളിബോള്‍ ലീഗ്: മുംബൈക്കെതിരെ കാലിക്കറ്റ് ഹീറോസിന് തകര്‍പ്പന്‍ ജയം
അഞ്ച് സെറ്റ് നീണ്ട കളിയില്‍ 15-10, 12-15, 15-13, 14-15, 15-9. എന്നിങ്ങനെയാണ് യു മുംബൈയെ ഹീറോസ് തകര്‍ത്തത്.ഹീറോസിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്.

കൊച്ചി: പ്രോ വോളിബോള്‍ ലീഗില്‍ യു മുംബൈക്കെതിരെ കാലിക്കറ്റ് ഹീറോസിന് തകര്‍പ്പന്‍ ജയം. അഞ്ച് സെറ്റ് നീണ്ട കളിയില്‍ 15-10, 12-15, 15-13, 14-15, 15-9. എന്നിങ്ങനെയാണ് യു മുംബൈയെ ഹീറോസ് തകര്‍ത്തത്. കാലിക്കറ്റ്് ഹീറോസിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. യു മുംബയുടെ രണ്ടാം പരാജയവും.ഹീറോസ് നായകന്‍ ജെറോം വിനീതിന്റെ സര്‍വോടെയാണ് കളി തുടങ്ങിയത്. എന്നാല്‍ യു മുംബൈ തുടര്‍ച്ചയായി രണ്ട് പോയിന്റ് നേടി. എന്നാല്‍ അജിത്ത് ലാലിന്റെ രണ്ട് കിടിലന്‍ സമാഷിലൂടെ ഹീറോസ് ഒപ്പമെത്തിയതോടെ കളി മാറി. ലോട്ട് മാന്റെ സര്‍വുകളും തുണയായി. ഇതോടെ ഹീറോസ് 5 - 3 ന് ലീഡ് നേടി. എന്നാല്‍ ടോമിസ്ലാവും പ്രിന്‍സും മികച്ച ബ്ലോക്കുകള്‍ തീര്‍ത്തതോടെ മുംബൈ 6-6 ന് ഒപ്പമെത്തി. ആദ്യ ഇടവേളക്ക് പിരിയുമ്പോള്‍ ഹീറോസ് 8 - 7 ന് മുന്നില്‍. പിന്നീട് 10-7നും 11-8നും മുന്നിലെത്തി. ഒടുവില്‍ 15-10ന് ഹീറോസ് ആദ്യ സെറ്റ് സ്വന്തമാക്കുകയും ചെയ്തു.
രണ്ടാം സെറ്റിന്റെ തുടക്കത്തില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. യു മുംബൈ കാശ്മീരി താരം സഖ്‌ലെയ്ന്‍ താരിഖിനെ ഇറക്കി. തുടക്കത്തില്‍ 2-2, 4-4 നിലയില്‍ നീങ്ങിയെങ്കിലും അജിത്ത് ലാലിന്റെ സ്മാഷുകള്‍ ഹീറോസിനെ 6-4ന് മുന്നിലെത്തിച്ചു.എന്നാല്‍ വിട്ടുകൊടുക്കാന്‍ തയാറാകാതിരുന്ന മുംബൈ സൂപ്പര്‍ പോയിന്റിലൂടെ ഒപ്പമെത്തുകയും ഇടവേളയ്ക്ക് പിരിയുമ്പോള്‍ 6-8 എന്ന നിലയില്‍ ലീഡ് നേടി. ഈ ആവേശം മുതലെടുത്ത് മികച്ച സ്മാഷുകളുമായി കളം നിറഞ്ഞപ്പോള്‍ 10-6, 12-7 എന്നിങ്ങനെ ലീഡ് ഉയര്‍ത്തി. പ്രശാന്ത് സരോഹയുടെ കനത്ത സര്‍വുകളും ഹീറോസിന്റെ പിഴവുകളും കളിയുടെ ഗതി മാറ്റി ഒടുവില്‍ 15-12ന് യു മുംബൈ രണ്ടാം സെറ്റ് സ്വന്തമാക്കി.
മൂന്നാം സെറ്റിന്റെ തുടക്കത്തില്‍ കാലിക്കറ്റ് ഹീറോസ് 4-2ന് ലീഡ് നേടി മുന്നേറിയെങ്കിലും പിന്നാലെ യു മുംബൈ സമനില പിടിച്ചു. ടോമിസ്ലാവിന്റെ കിടയറ്റ സര്‍വുകളും സ്മാഷുകളും മുംബ ടീമിന് തുണയായെങ്കിലും അജിത്തിന്റെ തകര്‍പ്പന്‍ സ്മാമാഷില്‍ 15-13ന് ഹീറോസ് മൂന്നാം സെറ്റ് നേടി.നാലാം സെറ്റില്‍ തുടക്കം മുതലേ ഹീറോസായിരുന്നു മികച്ചു നിന്നത്. ജറോമിന്റെയും ലോട്മന്റെയും സര്‍വുകള്‍ക്കും അജിത്ത് ലാലിന്റെ കിടിലന്‍ സ്മാഷുകള്‍ക്കും മുന്നില്‍ മുബൈ നിഷ്പ്രഭമായെങ്കിലും ഹീറോസ് വരുത്തിയ ചില പിഴവുകളിലൂടെ മുംബൈ ഒപ്പമെത്തി. പിന്നീട് രണ്ട് തവണ സൂപ്പര്‍ പോയിന്റ് നേടിയ മുംബ 14 - 13ന് ലീഡ് നേടി. തൊട്ടുപിന്നാലെ ഹീറോസ് ഒപ്പമെത്തിയെങ്കിലും 15-14ന് നാലാം സെറ്റ് മുംബൈ നേടിയോതടെ അഞ്ചാം സെറ്റ് ആവേകരമായി ജെറോം വിനീതിന്റെ സൂപ്പര്‍ സര്‍വിലൂടെ രണ്ട് പോയിന്റ നേടിയാണ് ഹീറോസ് തുടങ്ങിയത്. വൈകാതെ മുംബൈ ഒപ്പമെത്തിയെങ്കിലും സൂപ്പര്‍ പോയിന്റ് നേടി ഇടവേളയ്ക്ക് പിരിയുമ്പോള്‍ 9- 6ന് ഹീറോസ് മുന്നിലെത്തി. തൊട്ടുപിന്നാലെ സൂപ്പര്‍ സര്‍വിലൂടെ 11-6ന് ലീഡ്. അതിനു ശേഷം മൂന്ന് പോയിന്റ് കൂടി വിട്ടുകൊടുത്ത് 15-9ന് ഹീറോസ് സെറ്റും മല്‍സരവും സ്വന്തമാക്കി്‌ക്കൊണ്ട് തങ്ങളുടെ രണ്ടാം വിജയം അക്കൗണ്ടില്‍ എഴുതി ചേര്‍ത്തു.
RELATED STORIES
റമദാന്: യുഎഇയില്‍ 1025 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്
22 March 2023 2:18 PM GMTരണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം; ഏപ്രില്‍ ഒന്നിന്...
22 March 2023 1:08 PM GMTകൊവിഡ് കേസുകളില്‍ വര്‍ധനവ്; ആശുപത്രിയിലെത്തുന്നവര്‍ക്ക് മാസ്ക്...
22 March 2023 10:16 AM GMTപാലക്കാട്ട് പോലിസ് ഉദ്യോഗസ്ഥന് തൂങ്ങിമരിച്ച നിലയില്‍
22 March 2023 9:25 AM GMTവോട്ടര്‍ ഐഡിയും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി ഒരുവര്‍ഷത്തേക്ക്...
22 March 2023 9:20 AM GMTഖത്തറില്‍ ഏഴുനില കെട്ടിടം ഭാഗികമായി തകര്‍ന്നുവീണു; ഒരു മരണം
22 March 2023 9:06 AM GMT