Kerala

സ്വത്ത് വിവരം വെളിപ്പെടുത്തിയില്ല; വയനാട്ടില്‍ പ്രിയങ്കയുടെ വിജയം റദ്ദാക്കണമെന്ന് ഹൈക്കോടതിയില്‍ ഹരജി

സ്വത്ത് വിവരം വെളിപ്പെടുത്തിയില്ല; വയനാട്ടില്‍ പ്രിയങ്കയുടെ വിജയം റദ്ദാക്കണമെന്ന് ഹൈക്കോടതിയില്‍ ഹരജി
X

കൊച്ചി: പ്രിയങ്ക ഗാന്ധിയുടെ വയനാട് ഉപതിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന നവ്യ ഹരിദാസാണ് ഹരജി നല്‍കിയത്. ഹരജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി പ്രിയങ്ക ഗാന്ധിയോട് മറുപടി തേടി. പ്രിയങ്ക ഗാന്ധി സ്വത്ത് വിവരങ്ങള്‍ മറച്ചുവച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. ജനുവരിയിലാണ് ഹരജി നല്‍കിയിരുന്നത്. ഹരജി പരിഗണിച്ച കോടതി ഇന്ന് ഫയലില്‍ സ്വീകരിക്കുകയായിരുന്നു. നേരിട്ടോ അഭിഭാഷകന്‍ മുഖേനെയോ ഹാജരാകണമെന്ന് കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.

Next Story

RELATED STORIES

Share it