Kerala

പോലിസ് യൂനിഫോമുകള്‍ക്ക് സമാനമായ യൂനിഫോമുകള്‍ സ്വകാര്യ സെക്യൂരിറ്റി ഗാര്‍ഡുകള്‍ ഉപയോഗിക്കരുതെന്ന് കൊച്ചി സിറ്റി പോലിസ്

പോലിസിന്റെയോ മറ്റു സേനാവിഭാഗങ്ങളുടെയോ യൂനിഫോമുകളോട് സാമ്യമുളള യൂനിഫോമുകള്‍ സ്വകാര്യ സെക്യൂരിറ്റി ഗാര്‍ഡുകള്‍ ഉപയോഗിക്കരുതെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണറും ഡി ഐ ജിയുമായ എസ് സുരേന്ദ്രന്‍.ഇത്തരത്തില്‍ യൂനിഫോമുകള്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്്. ലംഘിച്ചാല്‍ നടപടി സ്വീകരിക്കും.സെക്യൂരിറ്റി ഗാര്‍ഡുമാരായി നിയമിക്കുമ്പോള്‍ കഴിവതും സൈനിക,അര്‍ധന സൈനിക വിഭാങ്ങളില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥരെ നിയമിക്കണം

പോലിസ് യൂനിഫോമുകള്‍ക്ക് സമാനമായ യൂനിഫോമുകള്‍  സ്വകാര്യ സെക്യൂരിറ്റി ഗാര്‍ഡുകള്‍ ഉപയോഗിക്കരുതെന്ന്  കൊച്ചി സിറ്റി പോലിസ്
X

കൊച്ചി: പോലിസ് യൂനിഫോമുകള്‍ക്ക് സമാനമായ യൂനിഫോമുകള്‍ സ്വകാര്യ സെക്യൂരിറ്റി ഗാര്‍ഡുകള്‍ ഉപയോഗിക്കുന്നത് തടഞ്ഞ് കൊച്ചി സിറ്റി പോലിസ്.പോലിസിന്റെയോ മറ്റു സേനാവിഭാഗങ്ങളുടെയോ യൂനിഫോമുകളോട് സാമ്യമുളള യൂനിഫോമുകള്‍ സ്വകാര്യ സെക്യൂരിറ്റി ഗാര്‍ഡുകള്‍ ഉപയോഗിക്കരുതെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണറും ഡി ഐ ജിയുമായ എസ് സുരേന്ദ്രന്‍.ഇത്തരത്തില്‍ യൂനിഫോമുകള്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്്. ലംഘിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.സെക്യൂരിറ്റി ഗാര്‍ഡുമാരായി നിയമിക്കുമ്പോള്‍ കഴിവതും സൈനിക,അര്‍ധന സൈനിക വിഭാങ്ങളില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും കമ്മീഷണര്‍ ബന്ധപ്പെട്ട സെക്യൂരിറ്റി സ്ഥാപന അധികൃതരോട് ആവശ്യപ്പെട്ടു.ആരെ ജോലിക്കു നിയോഗിച്ചാലും ഇവര്‍ ബന്ധപ്പെട്ട പോലിസ് സ്‌റ്റേഷനുകളില്‍ നിന്നും പോലിസ് ക്ലിയറന്‍സ് സര്‍ടിഫിക്കറ്റ് ഹാജരാക്കിയതിനു ശേഷം മാത്രമെ ജോലിക്ക്് നിയമിക്കാവുവെന്നും കമ്മീഷണര്‍ നിര്‍ദേശിച്ചു.

ജോലിക്ക് നിയമിക്കുന്നവരുടെ സ്ഥിര,താല്‍ക്കാലിക വിലാസം,വീടുകളിലെ ഫോണ്‍ നമ്പറുകള്‍ എന്നിവ ശേഖരിച്ച് രജിസ്റ്ററില്‍ സൂക്ഷിക്കണമെന്നും കമ്മീഷണര്‍ നിര്‍ദേശിച്ചു.സ്വകാര്യ സെക്യൂരിറ്റി ഏജന്‍സികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് 2005 ല്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നിയമപ്രകാരം സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ചട്ടങ്ങള്‍ അനുസരിച്ച് സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തില്‍ പ്രത്യേകമായി അപേക്ഷകള്‍ നല്‍കി ലൈസന്‍സ് എടുത്തതിനു ശേഷം മാത്രമെ ഏജന്‍സികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളു.സ്വകാര്യ ബാങ്കുകളുടെ കാവലും, എടിഎം റീഫില്ലിംഗ് മണി എസ്‌കോര്‍ട് എന്നിങ്ങനെയുള്ള ജോലികള്‍ ഏറ്റെടുക്കുന്ന ഏജന്‍സികള്‍ ആയുധ ധാരികളായ സെക്യൂരിറ്റി ഗാര്‍ഡുമാരെ നിയോഗിക്കുന്നുണ്ടെങ്കില്‍ ഇതിന് നിയമസാധുതയുള്ള രേഖകള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നും കമ്മീഷണര്‍ നിര്‍ദേശിച്ചു

Next Story

RELATED STORIES

Share it