സ്വകാര്യ ബസുകളുടെ കാല ദൈര്‍ഘ്യം 20 വര്‍ഷമാക്കി ഉയത്തിയ സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹരജി
സംസ്ഥാന ഗതാഗത കമ്മീഷന്റെ ഉത്തരവുകളും, വിദഗ്ദസമിതിയുടെ പഠന റിപോര്‍ട്ടുകളും അവഗണിച്ചാണ് സര്‍ക്കാര്‍ ഉത്തരവെന്ന് ഹരജിയില്‍ ആരോപണം
BY TMY5 Feb 2019 2:39 PM GMT

X
TMY5 Feb 2019 2:39 PM GMT
കൊച്ചി. സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ കാല ദൈര്‍ഘ്യം ഇരുപത് വര്‍ഷമാക്കി ഉയത്തിയ സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത ഹൈക്കോടതിയില്‍ ഹരജി. എറണാകുളം സ്വദേശി പി ഡി മാത്യുവാണ് അഡ്വ. പി ഇ സജല്‍ മുഖേന ഹരജി നല്‍കിയത്. സംസ്ഥാന ഗതാഗത കമ്മീഷന്റെ ഉത്തരവുകളും, വിദഗ്ദസമിതിയുടെ പഠന റിപോര്‍ട്ടുകളും അവഗണിച്ചു കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടിപ്പിച്ചിരക്കുന്നതെന്ന് ഹരജിയില്‍ ആരോപിക്കുന്നു. നിലവില്‍ പതിനഞ്ച് വര്‍ഷ കാലവധി പന്ത്രണ്ടായി കുറക്കണമെന്ന് വിദഗ്ദ സമിതി ശുപാര്‍ശ സര്‍ക്കാര്‍ പരിഗണിച്ചില്ല. എന്നാല്‍ ബസുടമകളുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ ഉത്തരവെന്നും ഹരജിയി്ല്‍ വ്യക്തമാക്കുന്നു.ഹരജി ഇന്നു കോടതി പരിഗണിക്കും.
Next Story
RELATED STORIES
നടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT'മാപ്പ് പറയാന്‍ ഞാന്‍ സവര്‍ക്കര്‍ അല്ല'; അദാനിയുടെ കമ്പനികളില്‍ 20000...
25 March 2023 9:03 AM GMTഇന്ത്യയിലെ ഹിന്ദുക്കള്‍ എന്നെ വളരെയേറെ സ്നേഹിക്കുന്നു; ഒമാന്‍...
25 March 2023 8:51 AM GMTഖത്തറില്‍ കെട്ടിടം തകര്‍ന്ന് വീണ് മലയാളി ഗായകന് മരണപ്പെട്ടു
25 March 2023 7:03 AM GMT