അമിതവിലയും പൂഴ്ത്തിവയ്പും: വയനാട്ടില്‍ 12 കടകള്‍ക്കെതിരേ നടപടി
മാനന്തവാടി താലൂക്കിലെ പരിശോധനകളില്‍ കണ്ടെത്തിയ 4 ക്രമക്കേടുകളിന്‍മേല്‍ 10,000 രൂപ പിഴ ഈടാക്കി.

കല്‍പറ്റ: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൂഴ്ത്തിവയ്പ്, അമിതവില തടയുന്നതിനായി രൂപീകരിച്ച വിവിധ വകുപ്പുകള്‍ ചേര്‍ന്നുള്ള ജില്ലാ സമിതി ജില്ലയിലെ മൂന്ന് താലൂക്കിലും പരിശോധന നടത്തി. ജില്ലയില്‍ 43 കടകളില്‍ പരിശോധന നടത്തിയതില്‍ 12 കടകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തി നടപടി സ്വീകരിച്ചു. ബത്തേരി താലൂക്കില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്ത 8 കടക്കാര്‍ക്ക് നോട്ടീസ് നല്‍കി.
മാനന്തവാടി താലൂക്കിലെ പരിശോധനകളില്‍ കണ്ടെത്തിയ 4 ക്രമക്കേടുകളിന്‍മേല്‍ 10,000 രൂപ പിഴ ഈടാക്കി. വൈത്തിരി താലൂക്കില്‍ 4 കടകളില്‍ പരിശോധന നടത്തി. അമിതവില ഈടാക്കുന്നവര്‍ക്കും പൂഴ്ത്തിവയ്പ് നടത്തുന്നവര്‍ക്കുമെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ റഷീദ് മുത്തുക്കണ്ടി അറിയിച്ചു. പരാതിപ്പെടേണ്ട നമ്പര്‍ ജില്ലാ സപ്ലൈ ഓഫിസര്‍- 9188527326, വൈത്തിരി താലൂക്ക് സപ്ലൈ ഓഫിസര്‍- 9188527405, ബത്തേരി- 9188527407, മാനന്തവാടി- 9188527406.
RELATED STORIES
ഏഷ്യന്‍ ഗെയിംസ്: അരുണാചല്‍ താരങ്ങള്‍ക്ക് ചൈനയുടെ വിലക്ക്
22 Sep 2023 11:13 AM GMTകുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍; പ്രതികളുടെ ലൈംഗിക അവയവം...
22 Sep 2023 7:03 AM GMTകാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു; വിസ നിര്‍ത്തിവച്ച്...
21 Sep 2023 8:05 AM GMTഗൂഗിള്‍ സഹസ്ഥാപകന്റെ വിവാഹമോചനത്തിനു കാരണം ഭാര്യയ്ക്ക് ട്വിറ്റര്‍...
17 Sep 2023 4:39 AM GMTബ്രസീലില്‍ വിമാനം തകര്‍ന്ന് 14 പേര് മരിച്ചു
17 Sep 2023 4:12 AM GMTമൊറോക്കോ ഭൂകമ്പം: മരണസംഖ്യ 2,800 പിന്നിട്ടു
12 Sep 2023 4:42 PM GMT