- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരുവനന്തപുരത്ത് ഇന്ന് പ്രവാസികളെത്തും; രാവിലെ 11ന് മോക്ഡ്രിൽ നടത്തും
പ്രധാനമായും തിരുവനന്തപുരം, കന്യാകുമാരി, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലുള്ളവരാണ് യാത്രക്കാർ.

തിരുവനന്തപുരം: ഇന്ന് രാത്രി 10.45 ന് ദോഹയിൽ നിന്നുള്ള വിമാനത്തിൽ 182 പേർ തിരുവനന്തപുരത്തെത്തും. ഇവരെ സ്വീകരിക്കാനുള്ള സജജീകരണങ്ങൾ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പൂർത്തിയായി. രാവിലെ 11ന് അവസാനവട്ട ഒരുക്കങ്ങളുടെ ഭാഗമായി മോക്ഡ്രിൽ നടത്തും. പ്രധാനമായും തിരുവനന്തപുരം, കന്യാകുമാരി, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലുള്ളവരാണ് യാത്രക്കാർ.
എയർപോർട്ടിലെ പരിശോധനകൾക്കു ശേഷം ഇവരെ ബന്ധപ്പെട്ട ജില്ലകളിലെത്തിച്ച് നിരീക്ഷണ കേന്ദ്രത്തിൽ പാർപ്പിക്കും. വേഗത്തിൽ ശരീരോഷ്മാവ് കണ്ടെത്താൻ സഹായിക്കുന്ന തെർമൽഫെയ്സ് ഡിറ്റക്ഷൻ ക്യാമറ എയർപോർട്ടിൽ സ്ഥാപിച്ചു. ആരോഗ്യ പരിശോധന നടത്തി രോഗലക്ഷണമില്ലെന്ന് ഉറപ്പായാൽ നിരീക്ഷണ കേന്ദ്രത്തിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. ഇതിനായി വിമാനത്താവളത്തിൽ ഹെൽപ് ഡെസ്ക്കുകൾ സ്ഥാപിച്ചു.
രോഗലക്ഷണങ്ങളുള്ളവരെ ആംബുലൻസിൽ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കും. ആരോഗ്യ പ്രശ്നങ്ങളില്ലാത്തവരെ കെഎസ്ആർടിസി ബസിൽ പോലിസ് അകമ്പടിയോടെ ബന്ധപ്പെട്ട ജില്ലയിലെ നിരീക്ഷണ കേന്ദ്രത്തിലെത്തിക്കും. തുടർന്ന് സർക്കാർ മാർഗനിർദ്ദേശമനുസരിച്ചുള്ള നിരീക്ഷണ കാലം പൂർത്തിയാക്കണം. ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണൻ, സിറ്റി പോലിസ് കമ്മിഷണർ ബൽറാം കുമാർ ഉപാധ്യായ എന്നിവർ എയർപോർട്ടിലെത്തി ഒരുക്കങ്ങൾ വിലയിരുത്തി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















