Kerala

പ്രതീക്ഷ കമ്മ്യൂണിറ്റി സര്‍വീസ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

കഴിഞ്ഞ ആറുവര്‍ഷമായി രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സാന്ത്വനമേകി പ്രവര്‍ത്തിച്ചുവരുന്ന പ്രതീക്ഷ കമ്മ്യൂണിറ്റി സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ സൗകര്യങ്ങളോട് കൂടി ആര്‍സിസിക്ക് പിന്‍വശത്ത് ആരംഭിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ശര്‍മത്ത് നിര്‍വഹിച്ചു.

പ്രതീക്ഷ കമ്മ്യൂണിറ്റി സര്‍വീസ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
X

തിരുവനന്തപുരം: മെഡിക്കല്‍ കോളജ്, ആര്‍സിസി, ശ്രീചിത്ര എന്നിവിടങ്ങളില്‍ ചികില്‍സയ്‌ക്കെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആശ്വാസമായി പുതിയ മന്ദിരം യാഥാര്‍ഥ്യമായി. കഴിഞ്ഞ ആറുവര്‍ഷമായി രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സാന്ത്വനമേകി പ്രവര്‍ത്തിച്ചുവരുന്ന പ്രതീക്ഷ കമ്മ്യൂണിറ്റി സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ സൗകര്യങ്ങളോട് കൂടി ആര്‍സിസിക്ക് പിന്‍വശത്ത് ആരംഭിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ശര്‍മത്ത് നിര്‍വഹിച്ചു.

ഓഫിസ് ഉദ്ഘാടനം പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീറും, അക്കോമഡേഷന്‍ സെന്ററിന്റെ ഉദ്ഘാടനം ഡോ. രാജനും (ആര്‍സിസി), പുതിയ ആംബുലന്‍സ് സര്‍വീസിന്റെ ഉദ്ഘാടനം നിംസ് എംഡി ഫൈസല്‍ ഖാനും, വോളന്റിയേഴ്‌സിനുള്ള ഐഡി കാര്‍ഡ് വിതരണം, രക്തദാന സമ്മതപത്രം സ്വീകരിക്കല്‍ എന്നിവ ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി അഡ്വ എ എം കെ നൗഫല്‍, പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗങ്ങളായ അര്‍ഷദ് നദ്‌വി, ഇ സുല്‍ഫി എന്നിവരും നിര്‍വഹിച്ചു. സംസ്ഥാന സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ അധ്യക്ഷത വഹിച്ചു.

മെക്ക സംസ്ഥാന സെക്രട്ടറി പ്രഫ. അബ്ദുല്‍ റഷീദ്, എംഎസ്എസ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് സാര്‍, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടള, നാഷനല്‍ വിമന്‍സ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മാജിതാ നിസാം, ജില്ലാ സെക്രട്ടറി നവാസ് മംഗലപുരം, നിസാര്‍ മൗലവി അഴീക്കോട് സംസാരിച്ചു. പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സലിം കരമന പ്രതീക്ഷ സെന്റര്‍ വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാവുന്ന സേവനങ്ങളും ഭാവി പ്രവര്‍ത്തന പദ്ധതിയും വിശദീകരിച്ചു.

Next Story

RELATED STORIES

Share it