Kerala

ശബരിമല മേല്‍ശാന്തിയായി പ്രസാദ് ഇ ഡിയെയും, മാളികപ്പുറം മേല്‍ശാന്തിയായി എം ജി മനു നമ്പൂതിരിയേയും തിരഞ്ഞെടുത്തു

ശബരിമല മേല്‍ശാന്തിയായി പ്രസാദ് ഇ ഡിയെയും, മാളികപ്പുറം മേല്‍ശാന്തിയായി എം ജി മനു നമ്പൂതിരിയേയും തിരഞ്ഞെടുത്തു
X

പത്തനംതിട്ട: ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തു. തൃശൂര്‍ ചാലക്കുടി ഏറന്നൂര്‍ മനയിലെ പ്രസാദ് ഇ ഡിയെയാണ് ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ ആറേശ്വരം ശ്രീ ധര്‍മശാസ്താ ക്ഷേത്രം മേല്‍ശാന്തിയാണ് പ്രസാദ്. പന്തളം കൊട്ടാരത്തിലെ കശ്യപ് വര്‍മ്മയാണ് ശബരിമല മേല്‍ശാന്തിയുടെ നറുക്കെടുത്തത്. 14 പേരില്‍ നിന്നാണ് പ്രസാദിനെ തിരഞ്ഞെടുത്തത്. പട്ടികയിലെ ഒന്‍പതാമത്തെ പേരുകാരനാണ് ഇദ്ദേഹം. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ് നടന്നത്.

മാളികപ്പുറം മേല്‍ശാന്തിയായി കൊല്ലം കൂട്ടിക്കട സ്വദേശി എം ജി മനു നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടു. മൈഥിലി വര്‍മയാണ് നറുക്കെടുത്തത്. 13 പേരുടെ ചുരുക്കപ്പട്ടികയാണ് മാളികപ്പുറം മേല്‍ശാന്തി സ്ഥാനത്തേക്ക് ഉണ്ടായിരുന്നത്. എട്ടാം നറുക്കെടുപ്പിലൂടെയാണ് മാളികപ്പുറം മേല്‍ശാന്തിയെ തിരഞ്ഞെടുത്തത്. അതേസമയം, സ്വര്‍ണക്കൊള്ള വിവാദങ്ങള്‍ക്കിടയിലും ശബരിമലയില്‍ വന്‍ തിരക്കാണ്. അന്‍പതിനായിരം പേരാണ് വെര്‍ച്വല്‍ ക്യൂ വഴി ഇന്ന് ദര്‍ശനത്തിന് ബുക്ക് ചെയ്തിരിക്കുന്നത്.

Next Story

RELATED STORIES

Share it