Kerala

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രചാരണ ബോര്‍ഡുകളില്‍ കരി ഓയില്‍ ഒഴിച്ചു

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രചാരണ ബോര്‍ഡുകളില്‍ കരി ഓയില്‍ ഒഴിച്ചു
X

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകള്‍ കരി ഓയില്‍ ഒഴിച്ച് നശിപ്പിച്ചെന്ന പരാതിയുമായി സിപിഎം രംഗത്ത്. തിരുവനന്തപുരം പാങ്ങപ്പാറയിലാണ് സംഭവം. കടകംപള്ളി സുരേന്ദ്രന്റെ പ്രചാരണ ബോര്‍ഡില്‍ കരി ഓയില്‍ ഒഴിക്കുകയും ചില ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കീറി നശിപ്പിച്ചുവെന്നുമാണ് പരാതി. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്.

ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ഫഌക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചതെന്നാണ് സിപിഎം ആരോപിക്കുന്നത്. സംഭവത്തില്‍ ശ്രീകാര്യം പോലിസില്‍ പരാതി നല്‍കുമെന്ന് സിപിഎം അറിയിച്ചു. കഴക്കൂട്ടം മണ്ഡലത്തിലാണ് കടകംപള്ളി സുരേന്ദ്രന്‍ ഇത്തവണയും നിയമസഭയിലേക്ക് മല്‍സരിക്കുന്നത്. കോണ്‍ഗ്രസിന്റെ എസ് എസ് ലാലും, ബിജെപിയുടെ ശോഭാ സുരേന്ദ്രനുമാണ് എതിരാളികള്‍.

Next Story

RELATED STORIES

Share it