പോസ്റ്റല്‍ വോട്ട്; കണ്ണൂര്‍ എഎര്‍ ക്യാംപില്‍ മിന്നല്‍ പരിശോധന
ഐജിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് എഎസ്പി അരവിന്ദ് സുകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

കണ്ണൂര്‍: പോസ്റ്റല്‍ ബാലറ്റുകള്‍ ഒളിപ്പിച്ച് വച്ചിരിക്കുന്ന രഹസ്യവിവരത്തെ തുടര്‍ന്ന് കണ്ണൂര്‍ എആര്‍ ക്യാംപില്‍ മിന്നല്‍ പരിശോധന. ഐജിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് എഎസ്പി അരവിന്ദ് സുകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. എആര്‍ ക്യാംപിലെ ഡ്യുട്ടി ഓഫിസില്‍ ഉള്‍പ്പടെ തിരച്ചില്‍ നടത്തി. എന്നാല്‍, പരിശോധനയ്ക്ക് മുമ്പ് തന്നെ വോട്ട് ചെയ്ത പോസ്റ്റല്‍ ബാലറ്റ് കവറുകള്‍ ഭരണാനുകൂല സംഘടനാ നേതാക്കള്‍ രഹസ്യ സ്ഥലത്തേക്ക് മാറ്റിയതായാണ് സൂചന.
അതേ സമയം, പോസ്റ്റല്‍ വോട്ട് ചെയ്ത കവര്‍ എആര്‍ ക്യാംപില്‍ നിന്ന് മറ്റൊരു പൊലിസ് ഉദ്യോഗസ്ഥന് കളഞ്ഞ് കിട്ടി. ക്യാംപിനകത്തെ റോഡരികില്‍ നിന്നാണ് കവര്‍ കിട്ടിയത്. പോസ്റ്റല്‍ വോട്ട് ചെയ്ത കവര്‍ രഹസ്യ കേന്ദ്രത്തിലേക്കു തിരക്കു പിടിച്ച് മാറ്റുന്നതിനിടെ വഴിയില്‍ വീണതാവാനാണ് സാധ്യതയെന്ന് ആരോപണമുയര്‍ന്നിരുന്നു. പോലിസിലെ പോസ്റ്റല്‍ വോട്ടില്‍ ക്രമക്കേട് നടന്നത് വന്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. വ്യാപക ക്രമക്കേട് നടന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീകാ റാം മീണയും സ്ഥിരീകരിച്ചിരുന്നു.
RELATED STORIES
രാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMTഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ്; ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT