ആക്റ്റിവിസ്റ്റ് രജീഷ് പോളിനെതിരേ പോക്‌സോ നിയമപ്രകാരം കേസ്
തന്റെ 16ാം വയസ്സില്‍ ലൈംഗികാതിക്രമം നേരിട്ടു എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നത്.

കണ്ണൂര്‍: ലൈംഗികാതിക്രമണം നടത്തിയെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ ആക്റ്റിവിസ്റ്റ് രജീഷ് പോളിനെതിരേ പരിയാരം മെഡിക്കല്‍ കോളജ് പോലിസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. വിദ്യാര്‍ഥി സംഘടനാ നേതാവായ പെണ്‍കുട്ടി സാമൂഹിക മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണു കേസെടുത്തത്. തന്റെ 16ാം വയസ്സില്‍ ലൈംഗികാതിക്രമം നേരിട്ടു എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നത്. ലൈംഗികാതിക്രമം നടത്തിയ ശേഷം നഗ്‌നചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും വെളിപ്പെടുത്തിയിരുന്നു. നേരത്തേ പാലക്കാട് നോര്‍ത്ത് സ്‌റ്റേഷനില്‍ ചാര്‍ജ് ചെയ്ത കേസ് സംഭവം നടന്നത് പരിയാരം സ്‌റ്റേഷന്‍ പരിധിയിലെ പിലാത്തറയിലെ വാടക വീട്ടിലായതിനാല്‍ ഇവിടേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ഇതിനാലാണ് പരിയാരത്ത് പുതുതായി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പരാതിക്കാരി ഇപ്പോള്‍ പശ്ചിമ ബംഗാളില്‍ ജോലി ചെയ്തുവരികയാണ്. പരിയാരം പ്രിന്‍സിപ്പല്‍ എസ് ഐ വി.ആര്‍. വിനീഷ് പരാതിക്കാരിയുമായി ബന്ധപ്പെട്ടെങ്കിലും അവധിക്കു നാട്ടിലെത്തുമ്പോള്‍ ബന്ധപ്പെടാമെന്നാണു മറുപടി നല്‍കിയത്. പെണ്‍കുട്ടിയുടെ മൊഴിയെടുക്കുകയും മെഡിക്കല്‍ പരിശോധന നടത്തുകയും വേണം. കഴിഞ്ഞ വര്‍ഷം ആഗസ്ത് ഒന്നിനാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചെമ്പേരി സ്വദേശിയായ രജീഷ് പോള്‍ തന്നെ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ജീവിത സാഹചര്യം മുതലെടുത്ത് കൂടപ്പിറപ്പിന്റെ സ്‌നേഹത്തോടെയെത്തി മാനം തകര്‍ത്തെന്നാണ് പെണ്‍കുട്ടി പ്രതികരിച്ചത്. തനിക്കുണ്ടായ അനുഭവം മറ്റൊരു പെണ്‍കുട്ടിയോട് പറഞ്ഞപ്പോള്‍, ആ കുട്ടിക്കും സമാന അനുഭവമുണ്ടായതായി അറിഞ്ഞതോടെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്.
RELATED STORIES
വിന്‍സന്റ് പല്ലിശ്ശേരിക്ക് ഗിന്നസ് വേള്‍ഡ് റെക്കോഡ്
20 March 2023 6:19 PM GMTശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMTമെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMT